കാന്താരയിലെ 'വരാഹരൂപം' ഗാനത്തിന് കോടതി വിലക്ക്', ഗാനം ഉപയോഗിക്കാനാവില്ല; സന്തോഷമറിയിച്ച് തൈക്കൂടം ബ്രിഡ്ജ്  

തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് കോടതി നടപടി
kantara_varaha_roopam
kantara_varaha_roopam

കാന്താര സിനിമയിലെ 'വരാഹരൂപം...' ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണത്തിൽ ഇടപെട്ട് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി. തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ കന്താരയിലെ ഗാനം ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. 

കന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ 'നവരസം' എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന് തൈക്കുടം ബ്രിഡ്ജ് ആരോപിച്ചിരുന്നു. കന്താരയുടെ സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നിവരെ ഈ ഗാനം ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കി. ഗാനം സ്ട്രീം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റഫോമുകളായ ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവൻ എന്നിവയ്ക്കും വിലക്കുണ്ട്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനും മ്യൂസിക് അറ്റോർണിയുമായ സതീഷ് മൂർത്തിയാണ് ഹാജരായത്. 

2016ൽ തൈക്കൂടം ബ്രിഡ്ജ് പുറത്തിറക്കിയ 9 പാട്ടുകളുള്ള ആൽബത്തിന്റെ ടൈറ്റിൽ ട്രാക്കായിരുന്നു നവരസം. കാന്താരയിൽ അജനീഷ് ലോകേഷ് സംഗീതം ഒരുക്കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ്  ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com