20 വർഷമായുള്ള സ്നേഹം, ജയസൂര്യയെ അത്ഭുതപ്പെടുത്തിയ ആരാധിക; വിഡിയോ

ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രം കണ്ടത് മുതൽ തുടങ്ങിയതാണ് നീതുവിന്റെ ആരാധന
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

20 വർഷമായുള്ളതാണ് ഈ സ്നേഹം. ആദ്യമായി കണ്ട ആ നിമിഷത്തിൽ മനസിൽ പതിഞ്ഞ മുഖം. തന്റെ ആരാധികയുടെ അപൂർവ സ്നേഹത്തിന്റെ കഥ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. നീതു ജസ്റ്റിൻ എന്ന ആരാധികയാണ് താരത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയത്. ജയസൂര്യയോടുള്ള ആരാധനയുമായി നീതുവിന്റെ ജീവിത യാത്രയാണ് വിഡിയോയിലുള്ളത്. മനസു നിറയ്ക്കുന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചത്. 

ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രം കണ്ടത് മുതൽ തുടങ്ങിയതാണ് നീതുവിന്റെ ആരാധന. ജീവിതത്തിൽ പല മാറ്റങ്ങളുണ്ടായെങ്കിലും ജയസൂര്യയോടുള്ള സ്നേഹത്തിനു മാത്രം ഇക്കാലമത്രയും മാറ്റമുണ്ടായില്ല. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരിൽ കാണാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

‘‘20 വർഷങ്ങൾക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ഞാൻ സിനിമാ ജീവിതത്തിൽ പിച്ചവച്ച് തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സിൽ സ്ഥാനം നൽകിയ ആളാണ് നീതു ജസ്റ്റിൻ. 20 വർഷങ്ങൾക്ക് ഇപ്പുറം, നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്നേഹത്തിന്റെ കഥ.’’- ജയസൂര്യ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com