അമല പോളും ഭവ്‌നിന്ദറും നാല് വർഷം മുമ്പ് വിവാഹിതരായി, തെളിവുകളുമായി കോടതിയിൽ; ജാമ്യം അനുവദിച്ചു 

വാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്
അമല പോളും ഭവ്‌നിന്ദർ സിങ്ങും
അമല പോളും ഭവ്‌നിന്ദർ സിങ്ങും

ചെന്നൈ: നടി അമല പോളിന്റെ പരാതിയിൽ അറസ്റ്റിലായ മുൻസുഹൃത്തും ഗായകനുമായ ഭവ്നിന്ദർ സിങ് ദത്തിന് ജാമ്യം. സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന നടിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വിഴുപുരം ജില്ലയിലെ വാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നാലുവർഷം മുമ്പ് അമല പോളും ഭവ്‌നിന്ദർ സിങ്ങും വിവാഹിതരായതിന്റെ തെളിവുകൾ ഭവ്‌നിന്ദർ സിങ്ങിന്റെ അഭിഭാഷകൻ സമർപ്പിച്ചു. 2018 നവംബറിൽ വിവാഹം നടന്നുവെന്നും ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ പേരിലുള്ള വിരോധമാണ് പരാതിക്ക്‌ കാരണമെന്നും കോടതിയിൽ വാദിച്ചു. 

ബവീന്ദർ സിങും ചേർന്ന് 2018ൽ അമല സിനിമാ പ്രൊഡക്ഷൻ കമ്പനിക്ക് രൂപം നൽകിയിരുന്നു. ഈ കമ്പനിയിൽ താരം ധാരാളം പണം നിക്ഷേപിക്കുകയും ചെയ്തു. കടാവർ എന്ന ചിത്രം ഈ കമ്പനി നിർമ്മിച്ചതാണ്. എന്നാൽ നടിയും ബവീന്ദറും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും വേർപിരിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ അമലാപോളിനെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയതായി വ്യാജരേഖ നിർമ്മിച്ച് വഞ്ചിച്ചതായും നടി പരാതിയിൽ പറയുന്നു. കൂടാതെ, സമൂഹമാധ്യമത്തിൽ നടിയുടെ അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 

നേരത്തെ അമലപോളും ബവീന്ദർ സിങും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ വിവാഹം ഇതിവൃത്തമാക്കിയുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇതെന്നും, താൻ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ബവീന്ദർ തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും നടി ആരോപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com