"എന്നെ തേടി എത്തിയ ആ നിയോഗം...", അയ്യനുമായുള്ള ബന്ധത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ; കുറിപ്പ് 

തന്നെ തേടി എത്തിയ നിയോഗം അറിയാൻ ചിത്രത്തിന്റെ ടൈറ്റിൽ അറിയണമെന്നും അതിന് 12 ആം തീയതി വരെ കാത്തിരിക്കണമെന്നും പറയുകയാണ് ഉണ്ണി
unni_mukundan
unni_mukundan

പുതിയ സിനിമയുടെ പൂജാ കർമ്മത്തിന് മുന്നോടിയായി തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദൻ. അകമവ ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രവുമായുള്ള വ്യക്തിബന്ധം വിവരിച്ച് സോഷ്യൽ മീഡിയയിൽ താരം കുറിപ്പും ചിത്രങ്ങളും പങ്കുവച്ചു. ഇവിടെയാണ് ഉണ്ണി മുകുന്ദൻ നായകനായി അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ നടക്കുന്നതും. തന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ദു:ഖങ്ങളും എല്ലാം പങ്കുവെച്ചിരുന്ന അകമവ ക്ഷേത്രത്തെക്കുറിച്ചാണ് താരം വിവരിച്ചിരിക്കുന്നത്. 

തന്നെ തേടിയെത്തിയ നിയോഗം അറിയണമെങ്കിൽ 12 ആം തീയതി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിലിനായി കാത്തിരിക്കണമെന്നാണ് താരം പറയുന്നത്

ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ്

ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും…
ഗുജറാത്തിൽ നിന്ന് സിനിമ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധർമ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഞാനും അയ്യനും തമ്മിലുള്ള ബന്ധം.
തൃശ്ശൂരിൽ നിന്ന് ഷൊർണുരിൽ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാൻ ഇവിടെ ദര്ശനം തുടങ്ങിയത് കഴിഞ്ഞ 15 വർഷമായി അത് തുടരുന്നു .
ആദ്യ കാലങ്ങളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ ബസിനുള്ളിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു.
ഞാൻ ആദ്യം വരുമ്പോൾ  ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ,ആഗ്രഹങ്ങളും, ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ് കാലക്രമേണ 
ഇത് വലിയ ക്ഷേത്രമായി മാറി എന്റെ അയ്യനോടൊപ്പം ഞാനും വളർന്നു എന്റെ യാത്ര അതുവഴി ബസിൽ നിന്നും പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി.അത്യാവശ്യം അറിയപ്പെടുന്ന നടനും നിർമ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു.!
ഇന്ന് ഈ ഓർമ്മകൾ എന്റെ മനസിലേക്കു വരാൻ കാര്യം എന്നെ തേടി മറ്റൊരു ഭാഗ്യം കൂടി എത്തിയിരിക്കുന്നു എന്റെ പുതിയ സിനിമയുടെ പൂജ എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ച് 12 ആം തീയതി നടക്കുകയാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടു ചിത്രങ്ങൾ ആയ മല്ലുസിംഗ് നിർമിച്ച ആന്റോ ചേട്ടനും മാമാങ്കം സിനിമ നിർമ്മിച്ച വേണു ചേട്ടനും ചേർന്ന് ആണ് നിർമ്മാണം. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ 
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്നു.
എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങൾ അറിയണം അതിനു 12 ആം തീയതി വരെ കാത്തിരിക്കണം.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ….
നിങ്ങളുടെ സ്വന്തം ഉണ്ണി 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com