ഹോട്ട് ബീച്ച് വെയറിൽ അമല പോൾ, മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 02:29 PM  |  

Last Updated: 17th September 2022 02:29 PM  |   A+A-   |  

amala_paul_maldives

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

 

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് അമല പോൾ. ശക്തമായ കഥാപാത്രങ്ങളിലൂടെ താരം ആരാധകരുടെ ഹൃദയം കവരാറുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. മാലിദ്വീപ് അവധി ആഘോഷത്തിനിടെ പകർത്തിയതാണ് ചിത്രങ്ങൾ. 

വ്യത്യസ്തമായ ബീച്ച് വെയർ ധരിച്ചാണ് അമലാ പോൾ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വൈറ്റ് ട്യൂബ് ടോപ്പും പ്രിന്റഡ് ബിക്കിനി ബോട്ടവുമാണ് അമല അണിഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ശംഖുകള്‍ കൊണ്ടുള്ള മാലയും പാദസ്വരവും ബ്രേസ്ലെറ്റുമാണ് ധരിച്ചിരിക്കുന്നത്. ഹാഫ് അപ്ഡു ഹെയര്‍ സ്റ്റൈലില്‍ മിനിമല്‍ മേക്കപ്പിലാണ് താരം എത്തുന്നത്. ബീച്ച് ആണ് എന്റെ തെറാപ്പിസ്റ്റ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അമലയുടെ ബീച്ച് ലുക്കിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

'കാടവെര്‍' എന്ന ചത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്. അഞ്ചു വർഷത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ദി ടീച്ചർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് ടീച്ചറിന്റെ സംവിധാനം നിർവഹിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലർ ആണ് ചിത്രം. മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഷാരുഖ് ഖാനുമായി എന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതുപോലെ'; ദുൽഖർ സൽമാൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ