മികച്ച നടനും സംവിധായകനും ഉൾപ്പടെ അഞ്ച് ഓസ്കർ അവാർഡിന് സാധ്യത; അമ്പരപ്പിക്കുമോ ആർആർആർ?

അഞ്ച് വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷനും ഒരുപക്ഷേ അവാർഡും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വെറൈറ്റി പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് ആർആർആർ. രാം ചരണിനേയും ജൂനിയർ എൻടിആറിനേയും പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫിസിലെ റെക്കോർഡുകൾ തിരുത്തി. ഇപ്പോൾ രാജ്യത്തിന് അഭിമാനമായി ചിത്രം മാറുമെന്ന വിലയിരുത്തലിലാണ് രാജ്യാന്തര എന്റർടെയ്ൻമെന്റ് മാസികയായ വെറൈറ്റി. മാസികയുടെ ഓസ്കർ സാധ്യത പട്ടികയിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. 

അഞ്ച് വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷനും ഒരുപക്ഷേ അവാർഡും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വെറൈറ്റി പറയുന്നത്. മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കൽപിക്കുന്നുണ്ട്. ജൂനിയർ എൻടിആറിനും രാം ചരണിനും മികച്ച നടനുള്ള അവാർഡിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് വെറൈറ്റിയുടെ വിലയിരുത്തൽ. 

അതേസമയം ഇന്ത്യയിൽ നിന്നും ഓസ്കറിലേക്കുള്ള ഔദ്യോഗിക എൻട്രി തീരുമാനിക്കുന്നതിനുള്ള സ്ക്രീനിങ് ചെന്നൈയിൽ ആരംഭിച്ചു. മലയാളത്തിൽ നിന്നും മഹേഷ് നാരായണൻ ചിത്രം അറിയിപ്പ് സ്ക്രീനിങിനുണ്ടെന്നാണ് റിപ്പോർട്ട്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജൂറി അംഗങ്ങളാണ് സിനിമ കണ്ട് വിലയിരുത്തുന്നത്. പതിനഞ്ച് ദിവസമെടുക്കുന്ന സ്ക്രീനിങിലെ അന്തിമ തീരുമാനം ഒക്ടോബർ ആദ്യ വാരം പ്രഖ്യാപിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com