'അഞ്ചു വർഷമായുള്ള ആ​ഗ്രഹം', ബിഎംഡബ്ല്യൂ ത്രീ സീരീസ് സ്വന്തമാക്കി റോഷൻ മാത്യു; വിഡിയോ

89 ലക്ഷത്തിന് മുകളിലാണ് വണ്ടിക്ക് വിലവരുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡ് കീഴടക്കുകയാണ് നടൻ റോഷൻ മാത്യു. വിവിധ ഭാഷകളിൽ നിന്ന് നിരവധി ശക്തമായ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇപ്പോൾ ഇതാ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷൻ. ബിഎംഡബ്ല്യൂ ത്രീ സീരീസ് 340 ഐ എന്ന വാഹനമാണ് താരം സ്വന്തമാക്കിയത്. 

89 ലക്ഷത്തിന് മുകളിലാണ് വണ്ടിക്ക് വിലവരുന്നത്. അഞ്ച് വർഷത്തോളമായുള്ള ആ​ഗ്രഹമായിരുന്നു ബിഎംഡബ്ല്യൂ എടുക്കുക എന്നത് എന്നാണ് താരം പറയുന്നത്. അവസാനം ഇഷ്ടവാഹനം എടുക്കാനായതിൽ സന്തോഷമുണ്ടെന്നും റോഷൻ കൂട്ടിച്ചേർത്തു. കുടുംബത്തിനൊപ്പം എത്തിയാണ് താരം വാഹനം കൈപ്പറ്റിയത്.  ഇവിഎം ഓട്ടോക്രാഫ്റ്റ് കൊച്ചിയിൽ നിന്നുമാണ് റോഷൻ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത 'കൊത്ത്' ആണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ മികച്ച വിജയം നേടുന്ന ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.  ബോളിവുഡ് ചിത്രം 'ഡാർലിംഗ്സ്', വിക്രം നായകനായ തമിഴ് ചിത്രം 'കോബ്ര', 'ഒരു തെക്കൻ തല്ല് കേസ്' തുടങ്ങിയ സിനിമകളും റോഷന്റേതായി ഈ വർഷം റിലീസ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com