നമ്മുടെ നാട്ടുകാരൻ നായകൻ, ചുമരെഴുതി നാട്ടുകാർ; 'മൈ നെയിം ഈസ് അഴകൻ' വരുന്നു

ബിനു തൃക്കാക്കര നായകനാകുന്ന സിനിമ 'മൈ നെയിം ഈസ് അഴകൻ' എന്ന ചിത്രം റിലീസിന് മുന്നോടിയായാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്
നമ്മുടെ നാട്ടുകാരൻ നായകൻ, ചുമരെഴുതി നാട്ടുകാർ; 'മൈ നെയിം ഈസ് അഴകൻ' വരുന്നു

ചുമരെഴുത്തുകൾ സാധാരണയായി നാം കാണാറുള്ളത് രാഷ്ട്രീയപാർട്ടികളുടെ പരിപാടികളുമായി ബന്ധപ്പെട്ടൊ അല്ലെങ്കിൽ ഇലക്ഷൻ പ്രചരണത്തിന് വേണ്ടിയോ ആണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ചുമരെഴുത്ത് നടത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ നാട്ടുകാർ അവരുടെ നാട്ടിലെ നായകന് വേണ്ടി. ബിനു തൃക്കാക്കര നായകനാകുന്ന സിനിമ 'മൈ നെയിം ഈസ് അഴകൻ' എന്ന ചിത്രം റിലീസിന് മുന്നോടിയായാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്. 

നമ്മുടെ നാട്ടുകാരൻ ബിനു തൃക്കാക്കര നായകനാവുന്ന സിനിമ എന്നു പറഞ്ഞുകൊണ്ടാണ് ചുവരെഴുത്ത്. ബിനുവിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ശരണ്യ രാമചന്ദ്രൻ നായികയാവുന്ന ചിത്രം ബിസി നൗഫൽ ആണ് സംവിധാനം ചെയ്യുന്നത്. കോമഡി ഫാമിലി എന്റെർറ്റൈനെറായി എത്തുന്ന ചിത്രം സെപ്റ്റംബർ 30നു റിലീസ് ചെയ്യും.

ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്താണ് ചിത്രം നിർമിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com