'പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ്? പാട്ടുകൾ വികൃതമാക്കുന്നു'; റീമിക്സിന് എതിരെ എആർ റഹ്മാൻ

പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും റഹ്മാൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

​ഗാനങ്ങൾ റീമിക്സ് ചെയ്യുന്നതിനോടുള്ള അനിഷ്ടം തുറന്നു പറഞ്ഞ് സം​ഗീതജ്ഞൻ എആർ റഹ്മാൻ. റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിലൂടെ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും റഹ്മാൻ വ്യക്തമാക്കി. 

“എത്ര കൂടുതൽ ഞാൻ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതൽ അത് വികൃതമാവുകയാണ്. പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകൾ പറയുന്നു അത് പുനർവിഭാവനം ചെയ്യുന്നതാണെന്ന്. പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ് ? മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ജാ​ഗ്രത പുലർത്താറുണ്ട്. നിങ്ങൾ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാൻ.- ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു. 

മണിരത്നവുമായി ചെയ്ത പാട്ടുകളെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു പരിപാടിക്കിടെ ഒരു നിർമാതാവ് മണി രത്നവുമായി ഒന്നിച്ചുള്ള പാട്ടുകൾക്ക് ഇപ്പോഴും പുതുമയുള്ളതായി തോന്നുന്നു എന്നു പറഞ്ഞു. അത് ഡിജിറ്റൽ മാസ്റ്ററിങ്ങ് ചെയ്തതിനാലാണെന്നാണ് റഹ്മാൻ പറയുന്നത്.  ആ പാട്ടുകൾക്ക് ഇപ്പോഴും മേന്മയുണ്ടെന്നും എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. 

മണി രത്നത്തിന്റെ പൊന്നിയിൻ സെൽവനാണ് റഹ്മാന്റെ പുതിയ ചിത്രം. ചിത്രത്തിലെ പാട്ടുകളെല്ലാം മികച്ച അഭിപ്രായമാണ് നേടുന്നത്. വലിയ തയാറെടുപ്പുകൾക്ക് ശേഷമാണ് റഹ്മാൻ പാട്ടുകൾ ഒരുക്കിയത്. 30നാണ് ചിത്രം തിയറ്ററിൽ എത്തുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com