ഫഹദിന്റെ ധൂമം, നായികയായി അപർണ ബാലമുരളി; ഒരുക്കുന്നത് കെജിഎഫിന്റെ നിർമാതാക്കൾ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 12:59 PM  |  

Last Updated: 30th September 2022 12:59 PM  |   A+A-   |  

fahadh_faasil_dhoomam

ചിത്രം: ഫെയ്സ്ബുക്ക്

 

ഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ധൂമം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അപർണ ബാലുമുരളിയാണ് നായികയായി എത്തുന്നത്. വമ്പൻ വിജയമായി മാറിയ കെജിഎഫിന്റെ നിർമാതാക്കളായ  ഹൊംബാളെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട്  ഹൊംബാളെ ഫിലിംസ് തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 

കന്നഡ സംവിധായകൻ പവൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷൻ മാത്യുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും. അടുത്ത വർഷമായിരിക്കും റിലീസ്. 

പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീതം. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം.

പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

'മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അവാർഡ് ഏറ്റു വാങ്ങും'; കുറിപ്പുമായി സച്ചിയുടെ ഭാര്യ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ