'ജൂറി ചെയര്‍മാന് ഗവര്‍ണര്‍ പദവിയെങ്കിലും നല്‍കണം, ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനം': അഖില്‍ മാരാര്‍

ജൂറി ചെയര്‍മാന് ഗവര്‍ണര്‍ പദവിയെങ്കിലും നല്‍കണമെന്നാണ് അഖില്‍ കുറിച്ചത്
അഖില്‍ മാരാര്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
അഖില്‍ മാരാര്‍/ഫോട്ടോ: ഫെയ്സ്ബുക്ക്

ദേശിയ പുരസ്‌കാരം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. കഴിവുറ്റ പലരേയും ഒഴിവാക്കിയാണ് അവാര്‍ഡ് ജൂറി ജേതാക്കളെ പ്രഖ്യാപിച്ചത് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ പങ്കുവച്ച കുറിപ്പാണ്. 

ജൂറി ചെയര്‍മാന് ഗവര്‍ണര്‍ പദവിയെങ്കിലും നല്‍കണമെന്നാണ് അഖില്‍ കുറിച്ചത്. ഏത് വഴിക്കായാലും അവാര്‍ഡ് നേടിയവര്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും താരം കുറിച്ചു. നാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം. അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.- അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മികച്ച നടന്‍, നടി ഉള്‍പ്പടെയുള്ള പല അവാര്‍ഡുകളും വിവാദമായിരിക്കുകയാണ്. പുഷ്പയിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടനായത്. ജയ് ഭീമിലെ ലിജോ മോളുടെ പ്രകടനത്തെ അവഗണിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com