'ഇനിയും കാത്തിരിക്കാൻ വയ്യ', പൊട്ടിക്കരഞ്ഞുകൊണ്ട് കത്ത് എഴുതി അഭിനയ; പക്ഷേ വിഡിയോയ്ക്ക് ട്വിസ്റ്റുണ്ട്

കരഞ്ഞുകൊണ്ട് കത്തിന് താഴെ ഒപ്പുവെക്കുന്നതായിരുന്നു വിഡിയോ
അഭിനയ/ ചിത്രം ഫെയ്സ്ബുക്ക്, അഭിനയയുടെ വിഡിയോയിൽ നിന്ന്
അഭിനയ/ ചിത്രം ഫെയ്സ്ബുക്ക്, അഭിനയയുടെ വിഡിയോയിൽ നിന്ന്
Updated on
1 min read

ഞെട്ടിപ്പിക്കുന്ന വിഡിയോയിലൂടെ ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കി നടി അഭിനയ. കണ്ണീരൊലിപ്പിച്ചുകൊണ്ട് കത്ത് എഴുതിക്കൊണ്ടിരിക്കുന്ന വിഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ആരാധകരെ ഏപ്രിൽ ഫൂളാക്കാൻ വേണ്ടിയുള്ളതായിരുന്നു വിഡിയോ.

‘‘ഇനിയും വിശ്വസിച്ചും പ്രതീക്ഷിച്ചും കാത്തിരിക്കാൻ എനിക്ക് കഴിയില്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഇതുവരെ എന്നെ ഏറെ വേദനിപ്പിച്ചിരുന്ന ഇക്കാര്യം ഇപ്പോൾ എന്റെ ഹൃദയത്തെ തകർത്തുകളഞ്ഞു’’- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കരഞ്ഞുകൊണ്ട് കത്തിന് താഴെ ഒപ്പുവെക്കുന്നതായിരുന്നു വിഡിയോ. എന്നാൽ വിഡിയോയ്ക്കൊടുവിലാണ് ഏപ്രിൽ ഫൂൾ ആയിരുന്നു എന്ന് എഴുതിക്കാട്ടിയത്. 

അഭിനയയുടെ തകർത്തുള്ള അഭിനയം കണ്ട് പ്രേക്ഷകരെല്ലാം ഞെട്ടി. നിരവധി പേരാണ് വിഡിയോ കണ്ട് തെറ്റിദ്ധരിച്ച് ആശ്വാസ കമന്റുകളുമായി എത്തിയത്. എന്നാൽ പറ്റിക്കുന്നതാണെന്ന് അറിഞ്ഞ് വിമർശിച്ചവരും നിരവധിയാണ്. താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടും നിരവധി കമന്റുകൾ എത്തി. ബധിരയും മൂകയുമാണ് അഭിനയ തന്റെ മികച്ച പ്രകടനത്തിലൂടെയാണ് സിനിമലോകം കീഴടക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com