'താങ്കൾക്ക് കോമൺസെൻസ് ഉണ്ടോ?..', അഭിമുഖത്തിനിടെ അശ്ലീല ചോദ്യം; യൂട്യൂബർക്കെതിരെ പരാതിയുമായി നടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2023 01:06 PM  |  

Last Updated: 04th April 2023 01:06 PM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

ബെം​ഗളൂരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബർക്കെതിരെ പരാതി നൽകി കന്നട നടി. കന്നട ചിത്രം 'പെന്റ​ഗണി'നെ താരമാണ് സുശാൻ എന്ന യൂ‍ട്യൂബർക്കെതിരെ മല്ലിശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. 

ഇന്റർവ്യൂവർ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന ലൈസൻസില്ലെന്ന് നടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. താൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്. വളരെ ചെറിയ റോളുകളാണ് ആദ്യമൊക്കെ ചെയ്‌തിരുന്നത്. ഇത്തരം ഒരു ചോദ്യം അയാൾ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചതെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.

അശ്ലീല ചിത്രത്തിൽ അഭിനയിക്കുമോ എന്ന് നടിയോട് ചോദിക്കുന്നതിന് പിന്നാലെ നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'താങ്കൾക്ക് കോമൺ സെൻസ് ഉണ്ടോ?', താൻ അത്തരം നടിയല്ലെന്നും കന്നടയിൽ നീല ചിത്രങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്നും അവർ ചോദിച്ചു. എന്നാൽ പൊലീസ് നടപടിയെടുക്കാൻ വൈകിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടവേളയ്‌ക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്നു; 'ക്വീൻ എലിസബത്തി'ന്റെ ചിത്രീകരണം ആരംഭിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ