സ്ഫോടന രം​ഗം ചിത്രീകരിക്കാൻ മുടക്കിയത് 8 കോടി; 'വിടുതലൈ' മേക്കിങ് വിഡിയോ പുറത്ത്

വിടുതലൈ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
'വിടുതലൈ' ചിത്രീകരണം / ചിത്രം യൂട്യൂബ്‌ വിഡിയോ സ്ക്രീൻഷോട്ട്
'വിടുതലൈ' ചിത്രീകരണം / ചിത്രം യൂട്യൂബ്‌ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മിഴിൽ വിജയ് സേതുപതിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെട്രിമാരൻ ചിത്രമാണ് 'വിടുതലൈ'. രണ്ട് ഭാ​ഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗം മാർച്ച് 31ന് പുറത്തിറങ്ങി. സിനിമ ആരാധകർ ഏറ്റെടുത്ത ചിത്രം 15 വർഷമായി വെട്രിമാരൻ മനസിൽ കൊണ്ടു നടന്ന സ്വപ്ന പദ്ധതിയാണ്. നാല് കോടിയിൽ ചെയ്യാനിരുന്ന ചിത്രം പിന്നീട് 40 കോടി മുടക്കിയാണ് പൂർത്തിയാക്കിയത്.

ചിത്രത്തിൽ റെയിൽവെ പാളം തകർക്കുന്ന ഒരു സീക്വൻസ് എടുക്കാൻ എട്ട് കോടി ചെലവാക്കിയെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ഈ രം​ഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചെന്നൈയ്‌ക്ക് സമീപം കേളമ്പാക്കത്ത് സെറ്റ് ഇട്ട് ചെയ്‌ത ഈ രം​ഗം കലാസംവിധാനം ചെയ്‌തിരിക്കുന്നത് ജാക്കിയാണ്.

ഈ രം​ഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ് മരണപ്പെട്ടിരുന്നു. ബി ജയമോഹന്റെ തുണൈവൻ എന്ന ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കുനന് ചിത്രം ഒരു ക്രൈം ത്രില്ലറാണ്.

ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിർമാണം. ഗൗതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയാണ് ചിതത്തിന് സം​ഗീതം ഒരുക്കുന്നത്. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com