'അശ്ലീലവും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണം, നമ്മള്‍ ഇന്ത്യയിലാണ്'; ഒടിടിയിലും സെന്‍സറിങ് വേണമെന്ന് സല്‍മാന്‍ ഖാന്‍

വൃത്തിയുള്ള കണ്ടെന്റിലൂടെ മാത്രമേ കൂടുതല്‍ കാഴ്ചക്കാരെ കിട്ടൂ എന്നും സൂപ്പര്‍താരം
സല്‍മാന്‍ ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
സല്‍മാന്‍ ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്

ടിടിയില്‍ സെന്‍സറിങ് കൊണ്ടുവരുന്നതിനെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. അശ്ലീലവും നഗ്നനതയും അവസാനിപ്പിക്കണം എന്നാണ് താരം പറഞ്ഞത്. വൃത്തിയുള്ള കണ്ടെന്റിലൂടെ മാത്രമേ കൂടുതല്‍ കാഴ്ചക്കാരെ കിട്ടൂ എന്നും സൂപ്പര്‍താരം കൂട്ടിച്ചേര്‍ച്ചു. 

ഒടിടിയില്‍ സെന്‍സര്‍ഷിപ്പ് വേണ്ടതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അശ്ലീലവും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണം. 15-16 വയസ്സുള്ള കുട്ടികള്‍ക്കു വരെ ഇത്തരം ഉള്ളടക്കങ്ങള്‍ ടിവിയില്‍ കാണാനാകും. പഠിക്കാനെന്നു പറഞ്ഞ ഫോണ്‍ എടുത്ത് നിങ്ങളുടെ മക്കള്‍ ഇത്തരം കാര്യങ്ങള്‍ കാണുന്നതിനെ നിങ്ങള്‍ അംഗീകരിക്കുമോ. ഉള്ളടക്കം എത്ര വൃത്തിയുള്ളതാണോ കാഴ്ചക്കാര്‍ അതിന് അനുസരിച്ച് ഉയരും.- സല്‍മാന്‍ ഖാന്‍ പറഞ്ഞു. 

നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും അതിരു കടന്ന് ഒന്നും ചെയ്യേണ്ടതില്ല എന്നുമാണ് സല്‍മാന്‍ പറയുന്നത്. ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍ മാത്രം കഴിവുറ്റ അഭിനേതാക്കള്‍ തഴയപ്പെടുമെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയിലും ടിവിയിലും സെന്‍സര്‍ഷിപ്പ് ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഒടിടിയിലും സെന്‍സര്‍ഷിപ്പ് ഉണ്ടായിക്കൂടാ എന്നും സല്‍മാന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com