'പുഷ്‌പ ഇവിടുണ്ട്'; വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2023 06:03 PM  |  

Last Updated: 07th April 2023 06:03 PM  |   A+A-   |  

PUSHPA movie

അല്ലു അർജുൻ/ ചിത്രം വീഡിയോ സ്ക്രീൻഷോട്ട്

ല്ലു അർജുൻ നായകനായി 2021 പുറത്തിറങ്ങിയ 'പുഷ്പ: ദി റൈസി' തിയേറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം 'പുഷ്പ: ദി റൂളി'ന്റെ അണിയറപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിൽ ചന്ദനക്കടത്തുകാരനായ പുഷ്‌പരാജിന്റെ വേഷത്തിലാണ് അല്ലു അർജുൻ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെ'യാണെന്ന് അന്വേഷണം. ഒടുവിൽ പുഷ്‌പ പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോയിൽ. 

 മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം. രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ നായിക. ആദ്യ ഭാ​ഗത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനായ ബന്‍വാര്‍ സിങ് ഷെഖാവത്ത് ആയി കൈയടി വാങ്ങിയ ഫഹദ് രണ്ടാം ഭാഗത്തിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫ​ഹദ് ഫാസിലിന്റെ ആദ്യ തെലു​ഗു ചിത്രമാണ് പുഷ്‌പ. 2024 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെഎസ്എഫ്ഡിസി നിർമ്മിക്കുന്ന ചിത്രം; 'അരിക്' ചിത്രീകരണം പൂർത്തിയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ