കൊൽക്കത്തയുടെ കളി കാണാൻ എത്തി, ആസിഡ് ആക്രമണത്തിന് ഇരയായവരെ കണ്ട് ഷാരുഖ് ഖാൻ; വൈറലായി ചിത്രങ്ങൾ

ഐപിഎല്ലിലെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാം​ഗളൂർ റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരം കാണാനായാണ് താരം കൊൽക്കത്തയിൽ എത്തിയത്
ആസിഡ് ആക്രമണത്തിന് ഇരയായവർ‌ക്കൊപ്പം ഷാരുഖ് ഖാൻ/ ട്വിറ്റർ
ആസിഡ് ആക്രമണത്തിന് ഇരയായവർ‌ക്കൊപ്പം ഷാരുഖ് ഖാൻ/ ട്വിറ്റർ

സിഡ് ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ഐപിഎല്ലിലെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാം​ഗളൂർ റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരം കാണാനായാണ് താരം കൊൽക്കത്തയിൽ എത്തിയത്. മുംബൈയിലേക്ക് മടങ്ങുന്നതിനു മുൻപായാണ് താരം ആസിഡ് ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ചത്. 

ഇവരുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ താരം അതിജീവിതർക്കായി ജോലിയും വാഗ്ദാനം ചെയ്തു. ഷാറുഖ് ഖാന്റെ എൻജിഒ സംഘടനയായ മീർ ഫൗണ്ടേഷന്‍ അംഗങ്ങളാണ് ഇവർ. താരത്തിന്റെ അച്ഛന്റെ പേരിലുള്ള സംഘടന സ്ത്രീകളുടെ ഉന്നമനത്തിനായാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും പുരുഷന്മാരും ഈ ഫൗണ്ടേഷനിലെ അംഗങ്ങളാണ്. 

ഇവർക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. പത്താൻ വൻ വിജയമായതിന് പിന്നാലെ ടൈം മാ​ഗസിന്റെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് താരം. ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയുടെ പട്ടികയിലാണ് താരം ഒന്നാമതായത്. ലയണൽ മെസി പോലും താരത്തിന് പിന്നിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com