

സംവിധായകൻ ലോകേഷ് കനകരാജിന് കമൽ ഹാസനോടുള്ള ഇഷ്ടം സിനിമാപ്രേമികൾക്ക് സുപരിചിതമാണ്. താൻ കമൽഹാസന്റെ ഏറ്റവും വലിയ ആരാധകനാണ് എന്ന് പലപ്പോഴും ലോകേഷ് പറഞ്ഞിട്ടുണ്ട്. തന്റെ ആരാധനാപുരുഷനുള്ള ട്രിബ്യൂട്ടായാണ് ലോകേഷ് വിക്രം ഒരുക്കിയത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ കൽഹാസന്റെ ഏറ്റവും വലിയ ആരാധകൻ എന്ന പദവിക്കുവേണ്ടി ലോകേഷ് കനകരാജുമായി നേരിട്ട് പോരടിച്ച നടൻ മണികണ്ഠന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഒരു അവാർഡ് ചടങ്ങിനിടെയാണ് സംഭവമുണ്ടാകുന്നത്. ജയ് ഭീം സിനിമയിൽ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന് അവാർഡുണ്ടായിരുന്നു. കമൽഹാസനിൽ നിന്നാണ് താരം അവാർഡ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് ലോകേഷുമായി തുറന്ന യുദ്ധത്തിന് ഒരുങ്ങിയത്. "ലോകേഷ് എപ്പോഴും പറയും ഞാന്‍ വലിയ കമല്‍ ഫാന്‍, കമല്‍ ഫാന്‍ എന്ന്. ആ സമയത്തൊക്കെ എനിക്ക് ലോകേഷിനെ അടിക്കാന്‍ തോന്നും. സോറി ലോകേഷ് ആ പദവി എന്‍റെതാണ്"- എന്നാണ് മണികണ്ഠൻ പറഞ്ഞത്.
ഇത് കേട്ട് ചിരിക്കുന്ന ലോകേഷിനേയും വിഡിയോയിൽ കാണാം. എന്നാൽ പിന്നാലെ സ്റ്റേജിൽ എത്തിയ ലോകേഷ് തിരിച്ചടിക്കുകയായിരുന്നു. "ഒരു മണികണ്ഠന്‍ അല്ല നൂറ് മണികണ്ഠന്മാര്‍ വന്നാലും ഈ കാര്യത്തില്‍ ഞാന്‍ തുണിയൂരിയിട്ടും അടിക്ക് പോകും, ഞാനാണ് വലിയ കമല്‍ഹാസന്‍ ഫാന്‍"- എന്നാണ് ലോകേഷ് പറഞ്ഞത്. തന്റെ ആരാധകരുടെ പോർവിളികേട്ട് ചിരിക്കുകയാണ് കമൽഹാസൻ. വിഡിയോയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates