'ഇത് വിക്രം തന്നെയാണോ?' അമ്പരപ്പിച്ച് തങ്കലാൻ ലുക്ക്; മേക്കിങ് വിഡിയോ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2023 11:50 AM |
Last Updated: 17th April 2023 11:50 AM | A+A A- |

തങ്കലാൻ മേക്കിങ് വിഡിയോയിൽ വിക്രം/ വിഡിയോ സ്ക്രീൻഷോട്ട്
മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടനാണ് ചിയാൻ വിക്രം. കഥാപാത്രത്തിനായി താരം വമ്പൻ മേക്കോവറുകൾ നടത്താറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ സിനിമയിലെ വിക്രത്തിന്റെ ലുക്കാണ്. താരത്തിന്റെ പിറന്നാൾ പ്രമാണിച്ചാണ് സിനിമയിലെ മേക്കിങ് വിഡിയോ പുറത്തുവിട്ടത്. തിരിച്ചറിയാൻ പോലുമാകാത്ത രൂപത്തിലാണ് വിക്രം എത്തുന്നത്.
കഷണ്ടിവന്ന തലയുമായി മുടിയും താടിയും നീട്ടിയ ലുക്കിലാണ് താരത്തെ കാണുന്നത്. ചെറിയ മുണ്ടു മാത്രമാണ് വേഷം. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് വിഡിയോ. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും എന്നാണ് വിലയിരുത്തലുകൾ.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് സിനിമാ ചരിത്രത്തിെല മറ്റൊരു വമ്പൻ സിനിമയാകും തങ്കലാൻ. വിക്രത്തിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'വന്ദേ ഭാരത് 130 കിലോമീറ്റർ വേഗതയിൽ ഓടിയാൽ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും'; ഹരീഷ് പേരടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ