മിന്നൽ മുരളി രണ്ടാം ഭാ​ഗം വരുന്നു? സൂചന നൽകി സോഫിയ പോളിന്റെ സ്റ്റാറ്റസ് 

നിർമ്മാതാവ് സോഫിയ പോളിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസാണ് മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗം ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയത്
ചിത്രം: ഇൻസ്റ്റാ​ഗ്രാം
ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

ലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ചിത്രമെന്നാണ് ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയെ വിശേഷിപ്പിക്കുന്നത്. 2021-ലെ ക്രിസ്മസ് റിലീസായി ഒടിടിയിലാണ് മിന്നൽ മുരളി എത്തിയത്. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. അതോടെ സിനിമയുടെ രണ്ടാം ഭാ​ഗത്തിനായുള്ള ആരവവും തുടങ്ങി. മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് പല സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ നിർമ്മാതാവ് സോഫിയ പോളിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസാണ് ഇക്കാര്യത്തിൽ ചർച്ചയായിരിക്കുന്നത്. 

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയുടെ മ എന്ന അടയാളചിഹ്നമാണ് സോഫിയ പോൾ ഇൻസ്റ്റാ സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിന്നൽ എന്ന ഹാഷ് ടാ​ഗും രണ്ട് മിന്നൽ ചിഹ്നങ്ങളും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. ഇതെല്ലാം സിനിമയുടെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള സൂചനകളായാണ് ആരാധകർ വ്യഖ്യാനിക്കുന്നത്. 

ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്നാണ് ആദ്യ ഭാ​ഗത്തിന്റെ തിരക്കഥയൊരുക്കിയത്. ടൊവിനോയ്ക്കൊപ്പം ഗുരു സോമസുന്ദരം എന്ന നടന്റെ പ്രകടനവും ഏറെ പ്രശംസ നേടി. മിന്നൽ ഷിബു എന്ന വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് സോഫിയാ പോൾ മിന്നൽ മുരളി നിർമിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com