"ഇനിയൊരു അപ്പത്തിന് പ്രസക്തിയില്ല, മോദിജീ, നേരിട്ട് കാണുമ്പോൾ ഉമ്മ തരാം..."; വന്ദേഭാരതിനെ പ്രശംസിച്ച് ഹരീഷ് പേരടി 

നാളെ കേരളത്തിലെത്തുന്ന മോദി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുന്നെന്നും ഹരീഷ് പേരടി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

‘‘ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല‘‘, വന്ദേഭാരത് എക്സ്പ്രസിന് ലഭിക്കുന്ന മികച്ച ടിക്കറ്റ് ബുക്കിങ്ങിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി കുറിച്ചു. പരിമിതിക്കുള്ളിൽ നിന്ന് ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച പേരടി നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം എന്നും അഭിനന്ദനക്കുറിപ്പിൽ ചേർത്തു. നാളെ കേരളത്തിലെത്തുന്ന മോദി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുന്നെന്നും ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു. 

‘‘ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല...കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ...നിറയെ ഉമ്മകൾ...എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം...ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം...25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു...എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും...എന്റെ പേര്..ഹരീഷ് പേരടി.’’, എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പ്. 

വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടാകുമെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ താൻ ഇനിമുതൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും നേരത്തെ ഹരീഷ് പേരടി പറഞ്ഞിരുന്നു. ‘‘എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷേ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ മാറ്റി വച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും...ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ‌’’, എന്നായിരുന്നു മുമ്പ് നടത്തിയ പ്രതികരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com