ഫോണിലൂടെ ടൈം ട്രാവൽ, തീപ്പൊരി ആക്ഷൻ; വിശാലിന്റെ 'മാർക് ആന്റണി' ടീസർ

വിശാലിന്റെ ടൈ ട്രാവൽ ചിത്രം മാർക് ആന്റണിയുടെ ടീസർ പുറത്ത് 
'മാർക് ആന്റണി' ടീസർ, ചിത്രം സ്ക്രീൻഷോട്ട്
'മാർക് ആന്റണി' ടീസർ, ചിത്രം സ്ക്രീൻഷോട്ട്

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത സയൻസ് ഫിക്‌ഷൻ ചിത്രം 'മാർക് ആന്റണി' ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ഫോണിലൂടെ ടൈം ട്രാവൽ ചെയ്‌ത് മരണത്തിൽ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന ​ഗ്യാങ്‌സ്റ്ററിന്റെ കഥയാണ് ചിത്രം.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എസ്ജെ സൂര്യയാണ്. ഇരുവരും ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. തീപ്പൊരി ആക്ഷൻ സീക്വൻസുകൾ കൊണ്ട് നിറഞ്ഞ ടീസർ പ്രേക്ഷകർക്ക് മികച്ചൊരു തിയേറ്റർ എക്‌സ്‌പീരിയൻസ് ചിത്രം നൽകുമെന്ന കാര്യം ഉറപ്പാണ്. പല കാലഘട്ടങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നത്.

റിതു വർമ, അഭിനയ എന്നിവരാണ് ചിത്രത്തിൽ നായികമാർ. സുനിൽ, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജിവി പ്രകാശാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ദളപതി വിജയ് ആണ് ടീസർ റിലീസ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com