'ഇത് പുറത്തുവിടാൻ പാടില്ലായിരുന്നു', ശോഭിത പങ്കുവച്ച വിഡിയോ കണ്ട് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്; വൈറൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2023 11:48 AM  |  

Last Updated: 29th April 2023 11:48 AM  |   A+A-   |  

AISWARYA_SOBHITHA_VIDEO

ശോഭിതയും ഐശ്വര്യ ലക്ഷ്മിയും/ വിഡിയോ സ്ക്രീൻഷോട്ട്


ൻ താരനിരയിലാണ് മണിരത്നം പൊന്നിയിൻ സെൽവൻ 2 ഒരുക്കിയത്. ചിത്രം തിയറ്ററിൽ എത്തിയതിന്റെ ആവേശത്തിലാണ് താരങ്ങൾ. നീണ്ട ഷെഡ്യൂളും പ്രമോഷനുമെല്ലാം ഒന്നിച്ചുണ്ടായിരുന്ന താരങ്ങൾ തമ്മിൽ ഇപ്പോൽ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇവർ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ദനേടുന്നത് ശോഭിത ധൂലിപാലയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചുള്ള വിഡിയോ ആണ്. 

പൊന്നിയിൽ സെൽവൻ 2ന്റെ ചിത്രീകരണത്തിനിടെ പകർത്തിയതാണ് വിഡിയോ. ഇരുവരും ഡ്രസ്സിങ് റൂമിൽ നിന്ന് ചെറിയ ഡാൻസ് മൂവ്സുമായി സമയം കളയുകയാണ്. കോസ്റ്റ്യൂമിലാണ് ഇരുവരേയും കാണുന്നത്. പൊന്നിയിൻ സെൽവൻ ഷൂട്ടിങ്ങിന്റെ അവസാനത്തെ ​ദിവസം എന്ന കുറിപ്പിലാണ് ശോഭിത വിഡിയോ പോസ്റ്റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sobhita Dhulipala (@sobhitad)

രസകരമായ വിഡിയോ വൈറലായതോടെ കമന്റുമായി ഐശ്വര്യ ലക്ഷ്മി കമന്റുമായി എത്തി. ‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. രണ്ട് താരസുന്ദരികളേയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. പൊന്നിയിൻ സെല്‍വനിൽ പൂങ്കുഴലി എന്ന കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിച്ചത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിവിൻ പോളിക്കൊപ്പം ആക്ഷൻ ഹീറോ ബിജു 2ൽ അഭിനയിക്കാൻ അവസരം; ഓഡിഷന് തുടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ