'യഥാർത്ഥ സുഹൃത്തുക്കൾ'; ഭാവനയും സംയുക്തയും മുതൽ ടൊവിനോയും നിവിനും വരെ, മഞ്ജുവിന്റെ സൗഹൃദവലയം

സൗഹൃദ ദിനത്തിൽ ഒരുപറ്റം സുഹൃത്തുക്കളെ ചേർത്തുപിടിച്ച് നടി മഞ്ജു വാര്യർ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

"നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോഴും നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തുതന്നെയായാലും!", ഈ സൗഹൃദ ദിനത്തിൽ ഒരുപറ്റം സുഹൃത്തുക്കളെ ചേർത്തുപിടിച്ച് നടി മഞ്ജു വാര്യർ ഫേയ്സ്ബുക്കിൽ കുറിച്ചതാണ് ഈ വാക്കുകൾ. ലോകമെമ്പാടുമുള്ളവർ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന ഈ ദിവസം തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചത്. 

നടി ഭാവന, സംയുക്ത വർമ്മ, ​ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, പ്രിയ കുഞ്ചാക്കോ, രമേഷ് പിഷാരടി, നിവിൻ പോളി, ടൊവിനോ തോമസ്, നീരജ് മാധവ് തുടങ്ങി വലിയൊരു നിര തന്നെയുണ്ട് മഞ്ജുവിന്റെ സൗഹൃദവലയത്തിൽ. താരത്തിന്റെ സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ആശംസിച്ചും സൗഹൃദ ദിനത്തിന്റെ ആശംസകൾ നേർന്നും നിരവധി പേരാണ് കമന്റ് കുറിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com