'എനിക്ക് ഒസിഡി, 20 വർഷമായി ചികിത്സയിൽ'; ഓർമക്കുറവുണ്ടെന്ന് ആറാട്ടണ്ണൻ; വിഡിയോയുമായി ബാല

ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങൾ സന്തോഷ് വർക്കി തള്ളി
സന്തോഷ് വർക്കിയും ബാലയും/ വിഡിയോ സ്ക്രീൻഷോട്ട്
സന്തോഷ് വർക്കിയും ബാലയും/ വിഡിയോ സ്ക്രീൻഷോട്ട്

യൂട്യൂബർ ചെകുത്താന്റെ വീട്ടിൽ കയറി നടൻ അക്രമം നടത്തിയ സംഭവത്തിൽ പുതിയ വിഡിയോയുമായി നടൻ ബാല. അജു അലക്സിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ബാല വ്യക്തമാക്കി. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കൊപ്പമാണ് താരത്തിന്റെ വിഡിയോ. ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങൾ സന്തോഷ് വർക്കി തള്ളി. 

തനിക്ക് ഒബ്സെസ്സീവ് കംപൽസീവ് ഡിസോർഡർ എന്ന രോഗമുണ്ട്. 20 വർഷമായി ഇതിന്റെ ചികിത്സയിലാണ്.  മരുന്നു കഴിക്കുന്നതിനാൽ തനിക്ക് ഓർമക്കുറവുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. തന്റെ മാതാപിതാക്കൾ രോ​ഗാവസ്ഥയിൽ ഏറെ അശങ്കയിലാണ്. താൻ മാനസീകാരോ​ഗ്യ വിദ​ഗ്ധരെ കാണിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വരെ ഡോക്ടറെ കണ്ടിരുന്നു എന്നുമാണ് സന്തോഷ് വിഡിയോയിൽ പറയുന്നത്. തന്റെ വണ്ടിയിൽ ഒറ്റയ്ക്കാണ് താൻ ബാലയുടെ വീട്ടിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

കഞ്ചാവും എംഡിഎംഎയുമെല്ലാം ഉപയോ​ഗിച്ചാണ് ചെകുത്താൻ വിഡിയോ ചെയ്യുന്നത്. 10 വർഷമായി അയാൾ ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ‌ ഇന് 10 മിനിറ്റു പോലും ഇത് ചെയ്യില്ലെന്നാണ് ബാല പറയുന്നത്. താൻ ഇതിനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നും ബാല വ്യക്തമാക്കി. 

പടം കാണാതെ ട്രെയിലർ നോക്കി റിവ്യൂ പറയുന്ന ആളാണ് ചെകുത്താൻ. പത്തിരുപത് കോടി മുടക്കി പടം ചെയ്യുന്ന ഞങ്ങളെല്ലാവരും പൊട്ടന്മാർ ആണോ? ഒരു പടം പരാജയപ്പെട്ടാൽ ആ കുടുംബം നശിച്ചുപോവുന്നു. അങ്ങനെ സിനിമയിലെ എത്ര കുടുംബം നശിച്ചുപോയി. ഇനിയെങ്കിലും എല്ലാവരും മുൻപോട്ട് വരണം. ഇതുമായി ബന്ധപ്പെട്ട് ഞാൻ കേസ് കൊടുക്കാൻ പോവുകയാണ്. കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നാലും ശരി, ഇതുമായി ഉറപ്പായും മുൻപോട്ടു പോകും.- ബാല പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com