നോർവേയിൽ തൃഷയ്ക്കൊപ്പം വിജയ്, ചിത്രങ്ങൾ വൈറലായി: ഡേറ്റിങ്ങിലെന്ന് അഭ്യൂഹം

വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ലിയോയിലൂടെ വീണ്ടും ഒന്നിക്കുകയാണ്
തൃഷയും വിജയ്‌യും/ ഇൻസ്റ്റ​ഗ്രാം, താരങ്ങൾ നോർവേയിൽ
തൃഷയും വിജയ്‌യും/ ഇൻസ്റ്റ​ഗ്രാം, താരങ്ങൾ നോർവേയിൽ

രുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു വിജയ് യും തൃഷയും. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. 2008ല്‍ പുറത്തിറങ്ങിയ കുരുവിയിലാണ് ഇവരെ അവസാനമായി കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ലിയോയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. 

വിജയ് യും തൃഷയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നോര്‍വേയില്‍ നിന്നുള്ളതാണ് ചിത്രം. കാഷ്വല്‍ ലുക്കില്‍ ഷോപ്പിങ്ങിനിറങ്ങിയ താരങ്ങളെയാണ് ചിത്രത്തില്‍ കാണുന്നത്. 

അതിനിടെ ഒന്നിച്ചുള്ള ചിത്രം എത്തിയതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയായി യൂറോപ്യന്‍ യാത്രയിലാണ് തൃഷ. സ്‌കാന്‍ഡിനേവിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com