ഗോകുലിനെ തള്ളിമാറ്റി ആൾക്കൂട്ടം, വിളിച്ച് മുന്നിൽ നടത്തി ദുൽഖർ; വിഡിയോ

ഗോകുലിനെ തള്ളിമാറ്റിക്കൊണ്ടായിരുന്നു ആൾക്കൂട്ടത്തിന്റെ പോക്ക്
​ഗോകുൽ സുരേഷും ദുൽഖറും പ്രമോഷൻ ചടങ്ങിനിടെ/ വിഡിയോ സ്ക്രീൻഷോട്ട്
​ഗോകുൽ സുരേഷും ദുൽഖറും പ്രമോഷൻ ചടങ്ങിനിടെ/ വിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

കിം​ഗ് ഓഫ് കൊത്ത സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ദുൽഖർ സൽമാൻ. ഹൈദരാബാദിലേയും ചെന്നൈയിലേയും പ്രമോഷനു പിന്നാലെ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഫുൾ ടീമിനൊപ്പമാണ് പ്രമോഷൻ. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ​ഗോകുൽ സുരേഷിന്റെ ഒരു വിഡിയോ ആണ്. ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോകുന്ന ​ഗോകുലിനെ വിളിച്ച് മുന്നിൽ നടത്തുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണുന്നത്. 

പ്രസ് മീറ്റിന് എത്തിയ ​ഗോകുലിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ. അതിനിടെയാണ് ദുൽഖറിന്റെ എൻട്രി. ഇതോടെ ​ഗോകുലിനെ വിട്ട് മാധ്യമങ്ങൾ ദുൽഖറിന് പിന്നാലെയായി. ​ഗോകുലിനെ തള്ളിമാറ്റിക്കൊണ്ടായിരുന്നു ആൾക്കൂട്ടത്തിന്റെ പോക്ക്. ഇത് കണ്ട് ചിരിയോടെ നിൽക്കുന്ന ​ഗോകുലിനെയാണ് വിഡിയോയിൽ കാണുന്നത്. 

എന്നാൽ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് ഇറങ്ങിയ ദുൽഖർ വാതിലിന് അരികിലായി ​ഗോകുലിനെ കാത്ത് നിൽക്കുകയായിരുന്നു. ​ഗോകുലിനോട് മുന്നിൽ നടക്കാൻ പറയുന്നതും വിഡിയോയിലുണ്ട്. ​ഗോകുലിനെ ആശ്വസിപ്പിച്ചും ദുൽഖറിന്റെ എളിമയെ പുകഴ്ത്തിയും നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ദുൽഖറും മുൻപ് ഇത്തരം ഒറ്റപ്പെടലുകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഒരിക്കൽ താങ്കളും വലിയൊരു താരമായി അറിയപ്പെടുമെന്നുമാണ് ​ഗോകുലിനോട് ആരാധകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com