ദേശീയ ചലച്ചിത്ര അവാര്‍ഡ്; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം;  മികച്ച മലയാളചിത്രം ഹോം

ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം.
ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ്
Updated on
1 min read

ന്യൂഡല്‍ഹി: 69ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. ഹോമിലെ അഭിനയമികവിന് ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത് കേരളത്തിന് അഭിമാനമായി. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്‌കാരവും ഹോമിന് ലഭിച്ചു

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' എന്ന ചിത്രം സ്വന്തമാക്കി. ആര്‍എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവാണ് മികച്ച പരിസ്ഥിതി ചിത്രം.

സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 

ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ ചുവടെ:(പ്രത്യേക ജ്യൂറി പുരസ്‌കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രന്‍സ്)
മികച്ച ആക്ഷന്‍ കൊറിയോഗ്രഫി: ആര്‍ആര്‍ആര്‍
മികച്ച സ്‌പെഷല്‍ എഫക്ട്‌സ്: ആര്‍ആര്‍ആര്‍
മികച്ച സംഗീതം: പുഷ്പ
മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോണ്‍ഫീച്ചര്‍ വിഭാഗങ്ങളില്‍ മത്സരിച്ചത്

മികച്ച ആനിമേഷന്‍ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)
മികച്ച വോയ്‌സ് ഓവര്‍: ആര്‍ട്ടിസ്റ്റ് കുലാഡ കുമാര്‍
മികച്ച സംഗീതം: ഇഷാന്‍ ദേവച്ച
മികച്ച പ്രൊഡക്ഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശര്‍മ
മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാല്‍ ടീ)
മികച്ച സംവിധാനം: ബാകുല്‍ മാത്യാനി
മികച്ച ചിത്രം: ചാന്ദ് സാന്‍സേമികച്ച ഹ്രസ്വചിത്രം (ഫിക്ഷന്‍): ദാല്‍ ബാത്

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com