റിലീസിന് മുന്നേ നെ​ഗറ്റീവ് റിവ്യൂ, നടക്കുന്നത് പെയ്ഡ് ഡീ​ഗ്രേ​ഡിങ്: ആരോപണവുമായി കിങ് ഓഫ് കൊത്ത ടീം

വ്യാജ അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നുമാണ് ഡീഗ്രേഡിംഗ്  നടക്കുന്നതെന്നുമാണ് അണിയറ പ്രവർത്തകർ ആരോപിക്കുന്നത്
കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ
കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ
Updated on: 
1 min read

ഏറെ പ്രതീക്ഷയോടെ ആരാധകരി‌ലേക്ക് എത്തിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിം​ഗ് ഓഫ് കൊത്ത. എന്നാൽ ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ ചിത്രത്തേക്കുറിച്ച് അത്ര നല്ല റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പെയ്ഡ് ഡീ​ഗ്രേ​ഡിങ്ങാണ് നടക്കുന്നത് എന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂസ് പ്രത്യക്ഷപ്പെട്ടു. വ്യാജ അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നുമാണ് ഡീഗ്രേഡിംഗ്  നടക്കുന്നതെന്നുമാണ് അണിയറ പ്രവർത്തകർ ആരോപിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഡീഗ്രേഡിംഗിന് കാരണമെന്നും പറഞ്ഞു. 

അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായാണ് തിയറ്ററിൽ എത്തിയത്. 50 ല്‍ പരം രാജ്യങ്ങളിലായി 2500 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ ആകെ 502 സ്ക്രീനുകളുമുണ്ട്. രാവിലെ 7 മണി മുതലായിരുന്നു കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍. അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം 3 കോടിയിലധികവും ആഗോള തലത്തില്‍ ആറ് കോടിയില്‍ അധികവും ചിത്രം നേടിയിരുന്നു. 

വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com