ഹരിമുരളീരവം പാടി അതിശയിപ്പിച്ച ഗായകന്‍; ചെമ്പൈ സംഗീത കോളജിലെ രണ്ടാം റാങ്കുകാരന്‍ മനോജിനെ കണ്ടെത്തിയത് സുഹൃത്തുക്കള്‍

തൃശൂര്‍ കുന്നംകുളത്തു നിന്നാണ് പാനായിക്കല്‍ സ്വദേശി മനോജിനെ കണ്ടെത്തുന്നത്.
മനോജ് / വീഡിയോ സ്‌ക്രീന്‍ഷോട്ട്
മനോജ് / വീഡിയോ സ്‌ക്രീന്‍ഷോട്ട്
Published on
Updated on

രിമുരളീരവം പാടി സമൂഹ മാധ്യമങ്ങളില്‍  ലക്ഷക്കണക്കിനാളുകളെ ഞെട്ടിച്ച ഗായകന്‍ ശരിക്കും ആരാണെന്നറിയാന്‍ കുറെ നാളുകളായി എല്ലാവരും ആകാംക്ഷയിലായിരുന്നു. ഒടുവില്‍ സുഹൃത്തുക്കളുടെ ഇടപെടലോടെ ആളെ കണ്ടെത്തിയിരിക്കുകയാണ്. 

തൃശൂര്‍ കുന്നംകുളത്തു നിന്നാണ് പാനായിക്കല്‍ സ്വദേശി മനോജിനെ കണ്ടെത്തുന്നത്. ചെമ്പൈ സംഗീത കോളജില്‍ നിന്നും രണ്ടാം റാങ്കോടെ സംഗീതം പഠിച്ചിറങ്ങിയ ഗായകന്‍ ആണെന്നറിയുമ്പോഴാണ് അതിശയത്തിന്റെ വ്യാപ്തി. കാരണം ഇന്ന് ആ മനുഷ്യന്‍ തെരുവിലാണ്.

22 വര്‍ഷം മുമ്പ് പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ നിന്ന് രണ്ടാം റാങ്കോടെ പഠിച്ചിറങ്ങിയ ഗായകന്‍ ആണ് മനോജ്. 
ഏറെ കാലം കാണാതിരുന്ന ആ ഗായകനെ അന്നത്തെ സംഗീത കോളജിലെ സുഹൃത്തുക്കളാണ് അന്വേഷിച്ചിറങ്ങിയത്. 
കോളജ് പഠനത്തിനു ശേഷം ഗാനമേളകളില്‍ സജീവമായിരുന്നു. കുറച്ചു കാലം സംഗീത അധ്യാപകനായി. ഇതിനിടയില്‍ മനസിന് ചെറിയ അസ്വസ്ഥകള്‍ ഉണ്ടായി. അച്ഛനും അമ്മയും കൂടി മരിച്ചതോടെ തെരുവിലായി ജീവിതം. 

യേശുദാസാണ് ഇഷ്ട ഗായകന്‍. ഹരിമുരളീരവും ഹരിവരാസനവും പാടി തുടങ്ങിയാല്‍ കേള്‍വിക്കാരുടെ മനസില്‍ അതിശയത്തോടൊപ്പം സംഗീതമഴയാണ്. സംഗീതത്തില്‍ ഒരു ലോകം കീഴടക്കാന്‍ കഴിവുണ്ടായിരുന്നു മനോജിന്. കൂടെയുള്ളവരെല്ലാം അറിയപ്പെട്ട ഗായകരായപ്പോഴും വിധിയെ പഴിക്കാതെ കുന്നംകുളത്തുകാര്‍ക്ക് പാടി കൊടുക്കുകയാണ് അദ്ദേഹം. വേദികള്‍ ലഭിച്ചാല്‍ നഷ്ടപ്പെട്ടു പോയ സ്വപ്നം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് മനോജിന്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com