'പകരം വെക്കാനാവാത്തത്'; അവസാന നിമിഷങ്ങളിലും ചിരിച്ചുകളിച്ച് സുബ്ബലക്ഷ്മി, വിഡിയോയുമായി സൗഭാ​ഗ്യ

എട്ട് മാസം മുന്‍പ് മുതല്‍ എടുത്ത പല വിഡിയോകള്‍ കോര്‍ത്തിണിക്കിയതാണ് വിഡിയോ
സുബ്ബലക്ഷ്മി/ വിഡിയോ സ്ക്രീൻഷോട്ട്
സുബ്ബലക്ഷ്മി/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ചെറുമകള്‍ സൗഭാഗ്യ വെങ്കിടേഷ്. തന്റെ മകളെ കളിപ്പിക്കുന്ന സുബ്ബലക്ഷ്മിയുടെ വിഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'പകരം വെക്കാനാവാത്തത്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച 
വിഡിയോ എട്ട് മാസം മുന്‍പ് മുതല്‍ എടുത്ത പല വിഡിയോകള്‍ കോര്‍ത്തിണിക്കിയതാണ്. 

സൗഭാഗ്യയുടെ മകളുമായി കണ്ണുപ്പൊത്തി കളിക്കുന്നതാണ് വിഡിയോ. മരിക്കുന്നതിന് 15 ദിവസം മുന്‍പ് എടുത്ത വിഡിയോയിൽ അവശനിലയില്‍ കിടക്കുകയാണെങ്കിലും കുഞ്ഞിനെ കണ്ണുപ്പൊത്തി കളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് മുത്തശ്ശി. 

നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രതികരിച്ചെത്തിയത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്‌ച രാത്രിയായിരുന്നു അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന താരം മുത്തശ്ശി കഥാപാത്രങ്ങളിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. 87 വയസായിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com