

ജോജു ജോർജ്ജിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം 'ആന്റണി'യുടെ പ്രദർശനം തിയറ്ററുകളിൽ തുടരുകയാണ്. മിക്‌സഡ് മാർഷ്യൽ ആർട്ടിസ്റ്റായ ആൻ മരിയ എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന് വേണ്ടി കടുത്ത പരിശീലനത്തിലൂടെയാണ് താരം കടന്നു പോയത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കിട്ടിയ അടിയും ചതവും യഥാർഥമായിരുന്നു എന്ന് താരം ഇൻസ്റ്റാമിൽ കുറിച്ച കുറിപ്പിൽ പറയുന്നു.
ഡിസംബർ ഒന്നിനാണ് ഫാമിലി-മാസ്സ് -ആക്ഷൻ ചിത്രമായ ആന്റണി റിലീസ് ചെയ്തത്. പരിശീലനത്തിനിടെയേറ്റ മുറിവുകളുടെയും ചതവിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ''കംഫർട്ട് സോണിൽ തന്നെ നിന്നാൽ നിങ്ങൾക്ക് വളരാൻ കഴിയില്ല. നിങ്ങൾ ആഗ്രഹിച്ചു കഴിഞ്ഞാൽ പോലും അവിടെ വളരാൻ ഒരു കംഫർട്ടും ഉണ്ടാകില്ല. ഇത് ഞാൻ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. പഞ്ചുകൾ യഥാർഥമായിരുന്നു. കിക്കുകൾ യഥാർഥമായിരുന്നു. മുറിവുകൾ യഥാർഥമായിരുന്നു. കണ്ണുനീർ യഥാർഥമായിരുന്നു. പുഞ്ചിരികൾ യഥാർഥമായിരുന്നു. എന്നാൽ രക്തം മാത്രം യഥാർഥമായിരുന്നില്ല. നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്‌നേഹവും കാണിച്ചതിന് നന്ദി.''- കല്യാണി കുറിച്ചു.
ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്ര മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിലാണ് ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്നത്. രാജേഷ് വർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates