വിമർശകർക്ക് മറുപടി, വീണ്ടും മഴ വിഡിയോയുമായി നടി ശിവാനി

ഫ്ളാറ്റിനു താഴെ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ കളിക്കുന്ന ശിവാനിയെ ആണ് വിഡിയോയിൽ കാണുന്നത്
ശിവാനി നാരായണൻ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ശിവാനി നാരായണൻ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

മിഴ്നാട് മിഷോങ് ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നതിനിടെ നടി ശിവാനി നാരായണൻ പങ്കുവച്ച വിഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചുഴലിക്കാറ്റ് ആസ്വദിക്കുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. ഇതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണത്തിനും താരം ഇരയായി. ഇപ്പോൾ ഇതാ ആരാധകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

മഴ ആസ്വദിക്കുന്നതിന്റെ മറ്റൊരു വിഡിയോ ആണ് താരം പങ്കുവച്ചത്. ചെന്നൈ മഴ എന്ന ഹാഷ്ടാ​ഗിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മുൻപ് പോസ്റ്റ് ചെയ്ത വിഡിയോയിലെ അതേ വേഷത്തിൽ ​ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഫ്ളാറ്റിനു താഴെ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ കളിക്കുന്ന ശിവാനിയെ ആണ് വിഡിയോയിൽ കാണുന്നത്. 

എന്നാൽ ഈ വിഡിയോയ്ക്ക് താഴെയും വിമർശനങ്ങൾ രൂക്ഷമാവുകയാണ്. ചിലർക്ക് ഇത് രസകരവും മറ്റു ചിലർക്ക് ദുരന്തവുമാണ് എന്നാണ് ഒരാൾ കുറിച്ചത്. ഫോളോവേഴ്സിനെ കൂട്ടാനുള്ള നടിയുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്ന് ഒരു കൂട്ടർ പറയുന്നു. മഴ മൂലം ഒരുപാട് പേർ ദുരിതമനുഭവിക്കുന്നുണ്ടെന്നും അവരെ സഹായിക്കാൻ ഈ അവസരം വിനിയോഗിക്കണമെന്നുമായിരുന്നു ഒരു വിഭാ​ഗം പറഞ്ഞത്. 

മിനി സ്ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ശിവാനി. 2022 ൽ ലോകേഷ് കനകരാജ്–കമൽഹാസൻ ചിത്രം വിക്രത്തിലൂടെ സിനിമയിലെത്തി. വിജയ് സേതുപതി അവതരിപ്പിച്ച സന്താനത്തിന്റെ മൂന്ന് ഭാര്യമാരിൽ ഒരാളുടെ വേഷത്തിലാണ് എത്തിയത്. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com