വട്ടവടയിലൂടെ ജീപ്പിൽ ഓഫ് റോഡ് ഡ്രൈവ്: അമ്പരപ്പിച്ച് ​ഗായത്രി സുരേഷ്, പൊളിയെന്ന് ആരാധകർ; വിഡിയോ

വട്ടവടയിലൂടെ ജീപ്പിൽ ഓഫ് റോഡ് ഡ്രൈവിങ് നടത്തുന്ന ​ഗായത്രിയെ ആണ് വിഡിയോയിൽ കാണുന്നത്
ഗായത്രി സുരേഷ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഗായത്രി സുരേഷ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഫ് റോഡ് ഡ്രൈവിങ്ങിന്റെ വിഡിയോയുമായി നടി ​ഗായത്രി സുരേഷ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം വിഡിയോ പങ്കുവച്ചത്. വട്ടവടയിലൂടെ ജീപ്പിൽ ഓഫ് റോഡ് ഡ്രൈവിങ് നടത്തുന്ന ​ഗായത്രിയെ ആണ് വിഡിയോയിൽ കാണുന്നത്. 

വട്ടവടയിലൂടെ ഓഫ് റോഡ് ഡ്രൈവിങ്. അനിമൽ മൂവിയിലെ ബോബി ഡിയോളിന്റെ അബ്റാറിനെപ്പോലെ മാസ്സാകാനുള്ള ശ്രമം.- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. സുഹൃത്തിനും താരത്തിന്റെ വളർത്തുനായ മാധവനുമൊപ്പമായിരുന്നു താരത്തിന്റെ സാഹസിക യാത്ര.

​ഗായത്രിയുടെ ഡ്രൈവിങ്ങിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ​ഗായു ഈസ് റോക്കിങ് എന്നായിരുന്നു ഒരാളുടെ കമന്റ്. മിടുക്കി കുട്ടി എന്നാണ് മറ്റൊരാളുടെ കമന്റ്. കൂടാതെ നിരവധി പേരാണ് ട്രോളുമായി എത്തിയത്. "ആ വഴിയെ പോയ ചേച്ചിയെ ഇടിച്ചിട്ട് നിർത്താതെ പോകുമെന്നാണ് കരുതിയത്. അവസാനം ചേച്ചി ഓടിച്ചിട്ട് പിടിച്ചിട്ട്, നീ സീരിയൽ നടി അല്ലേടി...എന്ന് ചോദിക്കുന്നിടത്തു പടം തീരും- എന്നായിരുന്നു ഒരാളുടെ കുറിച്ചത്. എവടെ ബ്രേക്ക് എവടെ. ചേച്ചി ജസ്റ്റ്‌ മിസ്സ്‌ - എന്നാണ് മറ്റൊരാൾ കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com