സ്കൂൾ വാർഷിക ദിനത്തിൽ വേദിയിൽ കിങ് ഖാന്റെ 'സിഗ്നേച്ചർ പോസ്' അനുകരിച്ച് മകൻ അബ്‌റാം ഖാൻ. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കിറ്റിൽ അഭിനയിക്കുന്നതിനിടെയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ ചിത്രത്തിന്റെ ഈണത്തിനൊപ്പം അച്ഛന്റെ സിഗ്നേച്ചർ പോസ് മകൻ അനുകരിച്ചത്. അബ്റാമിന്റെ പ്രകടനത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഇരുകൈകളും വിടർത്തി സൈഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന അബ്റാമിന്റെ പോസ് കണ്ട് കാണികൾക്കിടയിൽ കയ്യടിച്ച് ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ എന്നിവർക്കൊപ്പമാണ് ഷാരൂഖ് മകന്റെ സ്കൂളിൽ പരിപാടി കാണാൻ എത്തിയത്. സ്കിറ്റിൽ 'ദ് നോട്ടി പ്രഫസർ 'എന്ന കഥാപാത്രത്തെയാണ് കുഞ്ഞു അബ്‌റാം അവതരിപ്പിച്ചത്. നിരവധി പേരാണ് അബ്‌റാമിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
അച്ഛന്റെ അനായാസ അഭിനയമികവ് മകനിലുമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യയും വാർഷിക പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഗീതനാടകത്തിൽ ആരാധ്യയുടെ പ്രകടനവും ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. കരൺ ജോഹർ, കരീന കപൂർ ഖാൻ, ഷാഹിദ് കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ മക്കൾ ഇവിടെയാണ് പഠിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക