

ഒരിക്കൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാൽ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം സമൂഹം കൊടുക്കില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. 'ഒപ്പീസ്' എന്ന ചിത്രത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങിലാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള വിമർശനത്തിൽ അദ്ദേഹം പ്രതികരിച്ചത്.
'ഒരാൾ കുറ്റം ചെയ്താൽ അയാൾ നന്നാകുന്നതിന് വേണ്ടിയല്ലേ ശിക്ഷിക്കുന്നത്. അങ്ങനെ നന്നാകുമ്പോൾ ചോദിക്കും ഇവനൊക്കെ എന്തിനാ നന്നായതെന്ന്?ഒരിക്കൽ ഒരു ഐപിഎസുകാരൻ പറഞ്ഞു. ഇവനാണോ സിനിമയിൽ വലിയ ആള്?. ഇവൻ പണ്ട് കൊക്കെയ്ൻ കേസിൽ അകത്തായതല്ലേ. പണ്ട് കൊക്കെയ്ൻ കേസിൽ ശിക്ഷക്കപ്പെട്ടവന് പുറത്തുവന്നാൽ നന്നാൻ പറ്റാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള ആളുകൾ നിയമം കൈകാര്യം ചെയ്യുന്ന നാട്ടിൽ എങ്ങനെയാണ് കുറ്റകൃത്യങ്ങൾ കുറയുന്നതെന്നും താരം ചോദിച്ചു.
'എന്റെ സിനിമകൾക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനം ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങൾ ഞാൻ നിങ്ങൾക്ക് മുന്നിൽ ആടി. അത് കുറച്ചുപേർക്ക് ഇഷ്ടമായി. കുറച്ചുപേർക്ക് ഇഷ്ടപ്പെട്ടില്ല. അതിൽ അഭിപ്രായ വ്യത്യാസമുള്ള പലരുമുണ്ട്. ഞാൻ എന്തൊക്കെയോ അടിച്ചും അടിക്കാതെയുമാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് പലരും പറയുന്നത്.
ആളുകൾ എന്റെ അഭിമുഖം കണ്ട് പറയാറുണ്ട്, ഇയാൾ ഒരുപാട് മാറിയെന്ന്. അപ്പോൾ നേരത്തെ അടിക്കാതിരുന്നപ്പോഴാണ് ശിക്ഷിക്കപ്പെട്ടത്. അടിക്കാത്ത ഒരാളെ പിടിച്ചു കൂട്ടിലാക്കി. അടിക്കുന്നവനാക്കി തീർത്തു. അതിനാര് ഉത്തരവാദിത്തം പറയും. ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ?'. പുറത്തുള്ളവരെക്കാൾ അകത്തുകിടക്കുന്നവരാണ് നിരവരാധികളെന്നെന്നും താരം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates