കുഞ്ഞ് റയാനൊപ്പം ആടിത്തിമിർത്ത് നസ്രിയ; നചുക്കയ്‌ക്ക് പിറന്നാൾ ആശംസിച്ച് മേഘ്ന രാജ്

2013ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്
നസ്രിയ, മേഘ്ന രാജ്, റയാൻ/ ഇൻസ്റ്റ​ഗ്രാം
നസ്രിയ, മേഘ്ന രാജ്, റയാൻ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സ്രിയയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മേഘ്ന രാജ്. മകൻ റയാൻ രാജ് സാർജയ്‌ക്കൊപ്പം ആടിത്തിമിർക്കുന്ന നസ്രിയയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന താരത്തിന് പിറന്നാൾ ആശംസിച്ചത്. എന്റെ പ്രിയപ്പെട്ട ബേബി ​ഗേളിന് ജന്മദിനാശംസകൾ. നീയും റയാനും ഡാൻസ് ചെയ്യുന്ന ഈ വിഡിയോ അങ്ങനെ അപ്‌ലോഡ് ചെയ്യുകയാണ്. ലവ്‌ യു നചുക്ക- എന്ന കുറിപ്പോടെയാണ് മേഘ്‌ന വിഡിയോ പങ്കുവെച്ചത്.

2013ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. അന്നു തുടങ്ങിയ സൗഹൃദമാണ്. അപ്രതീക്ഷിതമായി ഉണ്ടായ ചിരഞ്ജീവി സാർജെയുടെ വിയോ​ഗത്തിൽ മേഘ്നയ്ക്ക് ധൈര്യം പകർന്നു കൂടെ നിന്നവരിൽ ഒരാളായിരുന്നു നസ്രിയ. കുഞ്ഞു റയാൻ ഉണ്ടായ സമയത്ത് മേഘ്നയെയും കുഞ്ഞിനെയും കാണാൻ നസ്രിയയും ഫഹദും ബെംഗളൂരുവിൽ എത്തിയിരുന്നു.

ഇടയ്‌ക്കിടെ ഇരുവരും സൗഹൃദ സർന്ദർശനങ്ങൾ നടത്താറുണ്ട്. അത്തരമൊരു സന്ദർശനവേളയിൽ പകർത്തിയ വിഡിയോയാണ് ഇത്. ആരാധകർ വിഡിയോ ഏറ്റെടുത്തതോടെ സോഷ്യൽമീഡിയയിലും തരം​ഗമായിരിക്കുകയാണ്. ജൂനിയർ ചിരഞ്ജീവി എന്നതിന്റെ ചുരുക്കപ്പേരായ ജൂനിയർ സി എന്നാണ് കുഞ്ഞു റയാനെ ആരാധകർ വിളിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com