

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിനെ കണ്ടിറങ്ങി വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ചെരിപ്പേറുണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.
വൻ ജനക്കൂട്ടത്തിന് ഇടയിലൂടെയാണ് വിജയ് കടന്നുപോയത്. ആ തിരക്കിനിടയിൽ ആരോ താരത്തിന് നേരെ ചെരുപ്പെറിയുകയായിരുന്നു. തലനാരിഴയ്ക്ക് വിജയ്‌യുടെ തലയുടെ പുറകിൽ കൂടി ചെരുപ്പ് പോകുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. ചെരിപ്പ് എറിഞ്ഞത് ആരാണെന്ന് വ്യക്തമായിട്ടില്ല. തമിഴ്നാട്ടിൽ വൻ വിവാദമായി മാറിയിരിക്കുകയാണ് സംഭവം.
ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വിജയ്‌ക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഇത് ചെയ്തവർക്കെതിരെ കർശന നടപടി എടുക്കണം എന്നാണ് വിജയ് ആരാധകർ ആവശ്യപ്പെടുന്നത്. സെലിബ്രിറ്റികൾ ഉൾപ്പടെ ഇതിനെതിരെ രംഗത്തെത്തുന്നുണ്ട്. കൂടാതെ മറ്റൊരു ആരാധകൻ താരത്തെ ചുംബിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയാണ് വിജയ് ക്യാപ്റ്റനെ കണ്ടത്. വിജയ്കാന്തുമായി വളരെ അടുത്ത ബന്ധമാണ് വിജയ്ക്കുണ്ടായിരുന്നത്. ക്യാപ്റ്റന്റെ ചലനമറ്റ ശരീരം കണ്ട് കണ്ണീരണിയുന്ന വിജയ്‌യുടെ വിഡിയോയും പുറത്തുവന്നു. ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
