ഷാറൂഖ് ഖാൻ /ചിത്രം ട്വിറ്റർ
ഷാറൂഖ് ഖാൻ /ചിത്രം ട്വിറ്റർ

ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരം; ചരിത്രം സൃഷ്ടിച്ച് ഷാരൂഖ് ഖാന്‍

2023 ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നടന്‍ ഷാറൂഖ് ഖാനാണ്
Published on

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ ഒരു വര്‍ഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായി ഷാരൂഖ് ഖാന്‍. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. പഠാനും ജവാനും ഡങ്കിയും നല്‍കിയ വിജയമാണ് താരത്തെ് ഈ ചരിത്ര നേട്ടത്തിലേക്കെത്തിച്ചത്. 

2023 ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നടന്‍ ഷാറൂഖ് ഖാനാണ്. പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാറൂഖ് ഖാന്‍ അഭിനയിച്ച ചിത്രമാണ് പഠാന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 25 നായിരുന്നു തിയറ്ററുകളിലെത്തിയത്.225 കോടി ബജറ്റിലൊരുങ്ങിയ പത്താന്‍ 1,050.30 കോടിയാണ് ആഗോളതലത്തില്‍ സ്വന്തമാക്കിയത്. 

2023 പകുതിയോടെ റിലീസ് ചെയ്ത ചിത്രമാണ് ജവാന്‍. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം 1,148.32 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ഡങ്കിയാണ് വര്‍ഷാവസാനത്തില്‍ റിലീസിനെത്തിയ കിങ് ഖാന്‍ ചിത്രം. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം 340 കോടി രൂപയാണ് 10 ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ഡങ്കി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com