ആറ്റ്‌ലിക്കും പ്രിയയ്‌ക്കും ആൺകുഞ്ഞ് പിറന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2023 11:37 AM |
Last Updated: 01st February 2023 11:37 AM | A+A A- |

ആറ്റ്ലിയും പ്രിയയും ട്വിറ്ററിൽ പങ്കുവച്ച ചിത്രം
സംവിധായകൻ ആറ്റ്‌ലിക്കും ഭാര്യ പ്രിയ ആറ്റ്‌ലിക്കും ആൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഈ സന്തോഷവാർത്ത പങ്കുവച്ചിട്ടുണ്ട്. "എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത് ഇതുപോലൊരു വികാരം വേറെയില്ല". ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് കുറിച്ചാണ് ഇവർ സന്തോഷം പങ്കുവച്ചത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2014ൽ ആണ് ആറ്റ്ലിയും പ്രിയയും വിവാഹിതരായത്. ശങ്കറിന്റെ അസോസിയേറ്റായിരുന്ന ആറ്റ്ലി നയൻതാര, ആര്യ, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ രാജ റാണിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് സിനിമകൾ ചെയ്തു. മൂന്നും ബ്ലോക്ബസ്റ്റർ ഹിറ്റുകൾ. ഇപ്പോഴിതാ ഷാറുഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലി.
They were right There’s no feeling in the world like this
— Priya Mohan (@priyaatlee) January 31, 2023
And just like tat our baby boy is here! A new exciting adventure of parenthood starts today!
Grateful. Happy. Blessed. pic.twitter.com/w0QZnjHg9W
ഈ വാര്‍ത്ത കൂടി വായിക്കൂ
'എന്റെ കൊച്ചു പങ്കു... നിന്നെയോർത്ത് അഭിമാനം മാത്രം', മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ആശ ശരത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ