ഷാരൂഖ് ഖാനെ പ്രശംസിച്ച് പൗലോ കോയ്‌ലോ / ചിത്രം ഫേസ്ബുക്ക്
ഷാരൂഖ് ഖാനെ പ്രശംസിച്ച് പൗലോ കോയ്‌ലോ / ചിത്രം ഫേസ്ബുക്ക്

'രാജാവ്, ഇതിഹാസം, മഹാനടൻ... ഷാരൂഖിനെ അറിയാത്തവർ ഈ സിനിമ കണ്ടു നോക്കൂ..'. വീഡിയോ പങ്കുവെച്ച് പൗലോ കോയ്‌ലോ

ഷാരൂഖിനായി ആരവം മുഴക്കുന്ന ആരാധകരുടെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 
Published on

ലോകം മുഴുവൻ ഷാരൂഖ് ഖാന്റെ തിരിച്ച് വരവ് പത്താനിലൂടെ ആഘോഷിക്കുകയാണ്. ഇരുനൂറും മുന്നൂറും കടന്ന് 600 കോടി ക്ലബിൽ അതിവേ​ഗം എത്തിയ പത്താന്റെ കുതിപ്പ് തുടരുകയാണ്. ഇതിനിടെ ഇതിഹാസ എഴുത്തുകാരൻ പൗലോ കൊയ്‌ലോ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

'രാജാവ്, ഇതിഹാസം, സുഹൃത്ത് എല്ലാത്തിനും ഉപരി മഹാനടൻ. പടിഞ്ഞാറിൽ ഇദ്ദേഹത്തെ അറിയാത്തവർക്കായി ഞാൻ നിർദ്ദേശിക്കുന്നു, മൈ നെയിം ഈസ് ഖാൻ– ഐ ആം നോട്ട് എ ടെററിസ്റ്റ്’ കാണൂ..' എന്ന കുറിപ്പോടെ ഷാരൂഖിനായി ആരവം മുഴക്കുന്ന ആരാധകരുടെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.  2.3 മില്യൺ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.  നാല് വർഷത്തിന് ശേഷമാണ് ഷാരൂഖ് ഖാൻ ബി​ഗ് സ്‌ക്രീനിലേക്ക് തിരിച്ച് വരുന്നത്. പുറത്തിറങ്ങുന്നതിന് മുൻപ് വിവാദങ്ങൾ നേരിടേണ്ടി വന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിച്ചില്ല. 
 

മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിന് ഷാരൂഖ് ഖാൻ ഒസ്‌കർ അർ​ഹിക്കുന്നുവെന്ന് 2017ൽ പൗലോ കൊയ്‌ലോ പ്രശംസിച്ചിരുന്നു. സ‍‍ഞ്ജയ് മിശ്ര പ്രധാന കഥാപാത്രമായി എത്തിയ കാമ്യാബ് എന്ന സിനിമ നിർമിച്ചതിനും ഷാരൂഖിന് അദ്ദേഹം പിന്നീടൊരിക്കൽ നന്ദി പറഞ്ഞിരുന്നു. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. സിദ്ധാർഥ് ആനന്ദിന്റെതാണ് സംവിധാനവും തിരക്കഥയും.ബോളിവുഡ് നടൻ ജോൺ ഏബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com