'നിങ്ങളുടെ സിനിമയെ ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്തവർ'; ദുൽഖറിനെതിരെ കമന്റ്; മറുപടിയുമായി സൈജു കുറുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 12:42 PM  |  

Last Updated: 04th February 2023 12:42 PM  |   A+A-   |  

dulquer_salmaan_saiju_kurup

ദുൽഖർ സൽമാൻ, സൈജു കുറുപ്പ്/ ചിത്രം; ഫെയ്സ്ബുക്ക്

 

ലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ 11 വർഷം പൂർത്തിയാക്കുന്ന താരത്തിന് ആശംസകളുമായി ഇന്ന പുതിയ ചിത്രം കിങ് ഓഫ് കൊത്തയിലെ പോസ്റ്റർ പുറത്തുവന്നിരുന്നു. നിരവധി പേരാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നടൻ സൈജു കുറുപ്പും കിങ് ഓഫ് കൊത്ത പോസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഈ പോസ്റ്റിനുതാഴെ  ദുൽഖർ സൽമാനെ വിമർശിച്ചുകൊണ്ടുവന്ന കമന്റും അതിന് സൈജു നൽകിയ മറുപടിയുമാണ്. 

 ‘‘സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്.’’എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി സൈജു എത്തിയത്. ദുൽഖർ തന്റെ അടുത്ത സുഹൃത്താണെന്നും ആളുകളെ നിസ്വാർത്ഥമായി സഹായിക്കുന്ന ആളാണെന്നുമാണ് താരം പറഞ്ഞത്. 

‘‘സഹോദരാ, നിങ്ങൾ പറയുന്നത് തെറ്റാണ്. ദുൽഖർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നെ ആത്മാർത്ഥമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ പ്രധാന വേഷത്തിലെത്തിയ ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’ എന്ന ചിത്രം നിർമിച്ചത് ദുൽഖറാണ്. ദയവായി ഇങ്ങനെയുള്ള കമന്റുകൾ പോസ്റ്റ് ചെയ്യരുത്. എല്ലായ്പ്പോഴും നിസ്വാർഥമായി ആളുകളെ സഹായിക്കുന്ന വ്യക്തിയാണ് ദുൽഖർ.’’- സൈജു കമന്റായി കുറിച്ചു. 

ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.  ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ‘കിങ് ഓഫ് കൊത്ത’ പറയുന്നത്. അഭിലാഷ് എൻ. ചന്ദ്രനാണ് തിരക്കഥ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി, വധു അമേരിക്കക്കാരി; ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ