

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് അരങ്ങുവാണ നടിയാണ് ഭാനുപ്രിയ. അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവെ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് ഭാനുപ്രിയ. കുറച്ച് നാളുകളായി സിനിമരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. അതിനുള്ള കാരണം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
താൻ ഓർമ്മക്കുറവിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. കാര്യങ്ങൾ മറന്നുപോകുന്നു. ഇതു മൂലം നൃത്തത്തോടുള്ള താൽപര്യവും കുറഞ്ഞതായി ഭാനുപ്രിയ പറഞ്ഞു. അടുത്തിടെ ഒരു സിനിമ ലോക്കേഷനിൽ പോയപ്പോൾ പറയേണ്ട ഡയലോഗുകൾ പോലും മറന്ന് പോയെന്ന് നടി തുറന്ന് പറഞ്ഞു. എന്നാൽ തനിക്ക് പിരിമുറുക്കമോ വിഷാദരോഗമൊയില്ല. മോശം ആരോഗ്യാവസ്ഥയെ തുടർന്നാണ് ഓർമ്മക്കുറവുണ്ടാകുന്നത്. അതിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാനുപ്രിയയുടെ വെളിപ്പെടുത്തൽ.
2018ൽ നടിയുടെ ഭർത്താവ് ആദർശ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭർത്താവിൽ നിന്നും നടി വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു എന്നാൽ ആ വാർത്ത അടിസ്ഥാനരഹിതമാണെന്ന് താരം പറഞ്ഞു. ഏകമകൾ അഭിനയ ലണ്ടനിൽ ലോഫ്‌ബറോ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിയാണ്. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് നടി താമസിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates