'ഫോറിനറേ ഫോറിനറേ എന്ന് വിളിക്കും', 'ആർക്കും മനസ്സിലാവില്ല'; വൈറലായി പ്രയാ​ഗയുടെ പുതിയ ലുക്ക്, ചിത്രങ്ങൾ 

മുടിക്ക് പുത്തൻ മേക്കോവർ നൽകിയതോടെ പ്രയാ​ഗയെ കണ്ടാൽ പോലും തിരിച്ചറിയില്ലെന്ന് ആരാധകർ 
പ്രയാ​ഗ മാർട്ടിൻ/ ചുത്രം: ഇൻസ്റ്റ​ഗ്രാം
പ്രയാ​ഗ മാർട്ടിൻ/ ചുത്രം: ഇൻസ്റ്റ​ഗ്രാം

"ഇങ്ങനെ കേരളത്തിലിറങ്ങി നടന്നാലും ആർക്കും മനസ്സിലാവില്ല", നടി പ്രയാ​ഗ മാർട്ടിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റാണിത്. മുടിക്ക് പുത്തൻ മേക്കോവർ നൽകിയതോടെ താരത്തെ കണ്ടാൽ പോലും തിരിച്ചറിയില്ലെന്നാണ് ആരാധകർ പറയുന്നത്. മുംബൈ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

കളർഫുൾ ഷർട്ടും വെള്ള ഷോർട്ട്സുമാണ് പ്രയാ​ഗയുടെ വേഷം. ഒരു ഷോൾഡർ ബാ​ഗും കൂളിങ് ​ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് താരം. മുടിക്ക് ബ്ലോണ്ട് നിറം നൽകിയാണ് മേക്കോവർ. "തല അജിത്തിന്റെ പെങ്ങളുട്ടി അല്ലെ", "ഫോറിനറേ ഫോറിനറേ എന്ന് വിളിക്കും", എന്നൊക്കെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന കമന്റുകൾ. ഇതേ മേക്കോവറിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ നടിയുടെ വിഡിയോയും വൈറലാണ്.

2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് പ്രയാ​ഗ അഭിനയിച്ച് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പുതിയ സിനിമകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com