'എന്നോടുള്ള എതിർപ്പിൽ സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം, ധൈര്യമുണ്ടെങ്കിൽ നേരിട്ടു വാ'; ശ്വേതാ മേനോൻ

തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്ററുകളാണ് കീറിയ നിലയിൽ കണ്ടെത്തിയത്
'എന്നോടുള്ള എതിർപ്പിൽ സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം, ധൈര്യമുണ്ടെങ്കിൽ നേരിട്ടു വാ'; ശ്വേതാ മേനോൻ
Updated on
1 min read

ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി റിലീസിന് ഒരുങ്ങുകയാണ്.  ചിത്രത്തിന്റെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട ശ്വേതാ മേനോന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷന് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്ററുകളാണ് കീറിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്ററിലെ ശ്വേതയുടെ മുഖമാണ് കീറിമാറ്റിയിരിക്കുന്നത്. തന്നോടുള്ള എതിർപ്പിൽ സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്ന് ശ്വേത കുറിച്ചു. 

ശ്വേതയുടെ കുറിപ്പ്

അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. അനവധി പേരുടെ ഉപജീവനമാർഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിനുപകരം, ഈ തരംതാണ പ്രവർത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ ഞാൻ തയ്യാറാണ്. 

കീറിയ നിലയിലുള്ള പോസ്റ്ററിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈലാഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഫെബ്രുവരി 17ന് ആണ് പള്ളിമണിയുടെ റിലീസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com