'വിശപ്പ് വരെ കെട്ടുപോയി', ഐസ്‌ക്രീമിനായി കൈനീട്ടി ബോളിവുഡ് താരം; അവസാനം സംഭവിച്ചത്; വിഡിയോ

 കാർത്തിക് ആര്യനെ വട്ടംകറക്കി തുർക്കിഷ് ഐസ്‌ക്രീം കച്ചവടക്കാരൻ.
കാർത്തിക് ആര്യൻ / ചിത്രം ഇൻസ്റ്റാ​ഗ്രാം
കാർത്തിക് ആര്യൻ / ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

ബോളിവുഡ് താരം കാർത്തിക് ആര്യനെ കുഴപ്പിച്ച് തുർക്കിഷ് ഐസ്‌ക്രീം കച്ചവടക്കാരൻ. ഐസ്‌ക്രീം കിട്ടാൻ കൊച്ചുകുട്ടിയെ പോലെ കൈനീട്ടി നിൽക്കുന്ന താരത്തെ അക്ഷരാർഥത്തിൽ വട്ടംകറക്കി കച്ചവടക്കാരൻ. അവസാനം വായിൽ വരെ എത്തിച്ച് ടിഷ്യുപേപ്പർ കടിപ്പിച്ചു. ക്ഷമയോടെ അവസാനം വരെ നിന്ന് ഐസ്‌ക്രീമുമായാണ് താരം മടങ്ങിയത്. കാർത്തിക് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രമാലൂടെ വിഡിയോ പങ്കുവെച്ചത്. വിഡിയോ ഇതിനോടകം 3.9 മില്യൺ ആളുകൾ കണ്ടു. താരത്തിന്റെ ക്ഷമയെ പ്രശംസിച്ച് രസകരമായ നിരവധി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

'ഇത്രയധികം പ്രകടനത്തിന് ശേഷം വിശപ്പ് പോലും മരിച്ചുപോയി' എന്നായിരുന്നു വിഡിയോയ്‌ക്ക് കാർത്തിക് ആര്യൻ എഴുതിയ ക്യാപ്ഷൻ. 'ഷെഹ്‌സാദ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായിലാണ് താരം. റോഹിത് ദവാൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17ന് റിലീസ് ആകും. കീർത്തി സനോൺ ആണ് നായിക. അല വൈകുണ്ഠപുരമലോ എന്ന തെലുങ്കു ചിത്രത്തിന്റെ റീമേക്കാണ് ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com