ബ്രൂസ് വില്ലിസിന് മറവിരോഗം; ആരോഗ്യനില മോശമായതായി കുടുംബം

ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്
ബ്രൂസ് വില്ലിസ്, ഫയൽ/ എപി
ബ്രൂസ് വില്ലിസ്, ഫയൽ/ എപി

ന്യൂയോര്‍ക്ക്: ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ബ്രൂസ് വില്ലിസിന് മറവിരോഗം ബാധിച്ചതായി കുടുംബം അറിയിച്ചു. 

2022ല്‍ ആശയവിനിമയം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് ബ്രൂസ് വില്ലിസ് പിന്മാറിയിരുന്നു. ചികിത്സയ്ക്കിടെയാണ് അപൂര്‍വ്വ മറവിരോഗം പിടിപെട്ടതായി കുടുംബം സ്ഥിരീകരിച്ചത്.  ഇതിനെ തുടര്‍ന്ന് ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ടുകൾ.

സംസാരത്തിലും പെരുമാറ്റത്തിലും മാറ്റം വരുന്ന ഫ്രണ്ടോടെംപറല്‍ ഡിമെന്‍ഷ്യ രോഗമാണ് നടനെ ബാധിച്ചത്.ഡൈ ഹാര്‍ഡ്, വെര്‍ഡിക്ട് അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ബ്രൂസ് വില്ലിസ് ജനപ്രീതി നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com