സ്മൃതി ഇറാനിയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് ഷാരുഖ് ഖാന്‍; ചിത്രം വൈറല്‍

മുംബൈയില്‍ നടന്ന റിസപ്ഷനില്‍ ബോളിവുഡിലെ വന്‍ താരനിര തന്നെ എത്തിയിരുന്നു
വിവാഹ റിസപ്ഷന് എത്തിയ ഷാരുഖ് ഖാൻ സ്മൃതി ഇറാനിക്കൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്
വിവാഹ റിസപ്ഷന് എത്തിയ ഷാരുഖ് ഖാൻ സ്മൃതി ഇറാനിക്കൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്

മുംബൈ; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. മുംബൈയില്‍ നടന്ന റിസപ്ഷനില്‍ ബോളിവുഡിലെ വന്‍ താരനിര തന്നെ എത്തിയിരുന്നു. കിങ് ഖാനെ കൂടാതെ നടി മൗനി റോയ്, നിര്‍മാതാവ് ഏക്ത കപൂര്‍, രോഹിത് റോയ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ഈ മാസം ആദ്യമാണ് സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെയും അര്‍ജുന്‍ ഭല്ലയും വിവാഹിതരാകുന്നത്. ദിവസങ്ങള്‍ക്കു ശേഷമാണ് മുംബൈയില്‍ വിവാഹ റിസപ്ഷന്‍ നടത്തിയത്. സിനിമയിലേയും ടെലിവിഷനിലേയും പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. മൗനി റോയ് ആണ് ഷാരുഖ് ഖാനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ഭര്‍ത്താവിനൊപ്പമാണ് മൗനി ചടങ്ങില്‍ പങ്കെടുത്തത്. 

രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുന്‍പ് സ്മൃതി ഇറാനി ടെലിവിഷന്‍ താരമായിരുന്നു. തുള്‍സി വിരാനി എന്ന സീരിയലിലൂടെയാണ് ശ്രദ്ധനേടുന്നത്. തോഡി സി സമീന്‍ സോഡ സാ ആസ്മാന്‍, വിരുദ്ധ് എന്നീ സിരിയലുകളിലും അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com