തെലുങ്ക് നടൻ നന്ദമൂരി താരകരത്‌ന അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിൻറെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ കുഴഞ്ഞു വീണു.
നന്ദമൂരി താരകരത്‌ന/ചിത്രം ഫെയ്‌സ്‌ബുക്ക്
നന്ദമൂരി താരകരത്‌ന/ചിത്രം ഫെയ്‌സ്‌ബുക്ക്

ഹൈദരാബാദ്: തെലുങ്ക് നടൻ നന്ദമൂരി താരകരത്‌ന അന്തരിച്ചു. 40 വയസായിരുന്നു. തെലുങ്ക് ഇതിഹാസവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻടിആറിന്റെ ചെറുമകനാണ് താരകരത്‌ന. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിൻറെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബെഗംളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 23 ദിവസമായി ചികിത്സയിലായിരുന്നു.

ബന്ധു കൂടിയായ നാരാ ലോകേഷിൻറെ പദയാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങൾക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയിൽ നടന്ന ചടങ്ങിലും നടൻ പങ്കെടുത്തിരുന്നു. അവിടെ നിന്നും പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

നായകനായും വില്ലനായും തെലുങ്ക് സിനിമയിൽ സജീവമായി തുടർന്ന താരമാണ് നന്ദമുരി താരകരത്ന. 2002-ൽ ഒകടോ നമ്പർ കുർറാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്‌ന സിനിമയിൽ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്‌തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. അലേഖ്യ റെഡ്ഡിയാണ് ഭാര്യ. ഒരു മകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com