സ്റ്റേജിൽ നിന്നും വലിച്ചിറക്കി തല്ലി, സോനു നി​ഗത്തിന് നേരെ എംഎൽഎ പുത്രന്റെ ക്രൂര മർദനം- വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 11:25 AM  |  

Last Updated: 21st February 2023 11:25 AM  |   A+A-   |  

sonu nigam

സോനു നി​ഗം/ ചിത്രം ഫെയ്‌സ്ബുക്ക്

മുംബൈ: സം​ഗീത പരിപാടിക്കിടെ ഗായകൻ സോനു നി​ഗത്തിന് നേരെ ശിവസേന എംഎൽഎയുടെ മകന്റെ ക്രൂര മർദനം. മുംബൈയിൽ ചെമ്പൂർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം.

നാലു ദിവസമായി തുടരുന്ന പരിപാടിയുടെ അവസാന ദിനമായ തിങ്കളാഴ്ചയായിരുന്നു സോനു എത്തിയത്. സം​ഗീത പരിപാടി അവസാനിച്ചപ്പോൾ സെൽഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ പ്രകാശ് ഫതേർപെക്കറിന്റെ പുത്രനും സംഘവും സ്റ്റേജിൽ കയറാൻ ശ്രമിച്ചു.

ഇത് സോനുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ തടയുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സോനുവിനെ സംഘം സ്റ്റേജിൽ നിന്നും വലിച്ചിറക്കി തല്ലി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ പ്രതിഷേധിച്ച് ആരാധകരും രം​ഗത്തെത്തി.

എന്നാൽ സോനു നി​ഗം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. സോനു നിഗത്തിന്റെ ആരോ​ഗ്യനില തൃപ്‌തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. സോനുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ഇപ്പോൾ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഷാറൂഖിന്റെ രാജകീയ തിരിച്ചുവരവ്‌, റെക്കോര്‍കൾ തകർത്ത് 1000 കോടി ക്ലബിൽ 'പത്താൻ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ